- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ സ്വത്തല്ല; നിങ്ങൾക്കവളെ നിർബന്ധിക്കാനാവില്ല; അവർക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല; അവളോടൊപ്പം കഴിയണമെന്ന് നിങ്ങൾക്കെങ്ങനെയാണ് പറയാൻ കഴിയുക? ഭർത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഭർത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭർത്താവിന്റെ ക്രൂരതകൾക്കെതിരേ ഭാര്യ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭാര്യയെ നിർത്താമെന്ന് ഭർത്താവ് കരുതേണ്ടെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാൽ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭർത്താവ് ആഗ്രഹം പ്രകടിപ്പിച്ചു. ഇ സന്ദർഭത്തിലാണ് തന്നോടൊപ്പം ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാൻ ഭർത്താവിനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്. ഇത് ഏറെ നിർണ്ണായകവുമാണ്. 'ഭാര്യ സ്വത്തല്ല. നിങ്ങൾക്കവളെ നിർബന്ധിക്കാനാവില്ല. അവർക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. അവളോടൊപ്പം കഴിയണമെന്ന് നിങ്ങൾക്കെങ്ങനെയാണ് പറയാൻ കഴിയുക', മദൻ ബി ലോക്കൂറിന്റെയും ദീപക് ഗുപ്തയുടെയും അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു. ആഗ്രഹം പുനപരിശോധിക്കണമെന്ന് കോടതി ഭർത്താവിനോട് ആവശ്യപ്പെട്ടു. 'ഇത്ര വിവേക ശൂന്യനാവാൻ ഒരാൾക്ക് കഴിയുമോ. ഇയാൾ

ന്യൂഡൽഹി: ഭർത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭർത്താവിന്റെ ക്രൂരതകൾക്കെതിരേ ഭാര്യ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭാര്യയെ നിർത്താമെന്ന് ഭർത്താവ് കരുതേണ്ടെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.
ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാൽ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭർത്താവ് ആഗ്രഹം പ്രകടിപ്പിച്ചു. ഇ സന്ദർഭത്തിലാണ് തന്നോടൊപ്പം ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാൻ ഭർത്താവിനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്. ഇത് ഏറെ നിർണ്ണായകവുമാണ്.
'ഭാര്യ സ്വത്തല്ല. നിങ്ങൾക്കവളെ നിർബന്ധിക്കാനാവില്ല. അവർക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. അവളോടൊപ്പം കഴിയണമെന്ന് നിങ്ങൾക്കെങ്ങനെയാണ് പറയാൻ കഴിയുക', മദൻ ബി ലോക്കൂറിന്റെയും ദീപക് ഗുപ്തയുടെയും അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു. ആഗ്രഹം പുനപരിശോധിക്കണമെന്ന് കോടതി ഭർത്താവിനോട് ആവശ്യപ്പെട്ടു.
'ഇത്ര വിവേക ശൂന്യനാവാൻ ഒരാൾക്ക് കഴിയുമോ. ഇയാൾ ഭാര്യയെ ജംഗമസ്വത്തായാണ് പരിഗണിക്കുന്നത്. അവർ ഒരു വസ്തുവല്ല', കോടതി ഭർത്താവിന്റെ അഭിഭാഷകനോട് പറഞ്ഞു.

