ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ ബില്ലുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബിൽ പരിഗണിക്കാൻ ഗവർണർക്കു നിർദ്ദേശം നൽകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബിൽ കൊണ്ടുവന്ന സർക്കാർ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടു കോടതി നിരീക്ഷിച്ചു.

അതേസമയം, കേസ് വേഗം തീർപ്പാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യവും കോടതി തള്ളി. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ 201617ൽ ക്രമവിരുദ്ധമായി എംബിബിഎസിനു പ്രവേശനം ലഭിച്ച 180 വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവന്ന ഓർഡിനൻസ് കഴിഞ്ഞ മാസം അഞ്ചിനാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇതേത്തുടർന്ന്, ഓർഡിനൻസിനു പകരമായി നിയമസഭ പാസ്സാക്കിയ ബില്ലിൽ ഒപ്പുവയ്ക്കാൻ ഗവർണർ തയാറായിരുന്നില്ല.