- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിസിഐ പ്രസിഡന്റ് ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ടോ? ജഡ്ജിമാരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണു താനെന്നും ചീഫ് ജസ്റ്റിസിന്റെ പരിഹാസം: ലോധ സമിതി നിർദേശങ്ങൾ നടപ്പാക്കാത്ത ബിസിസിഐയെ രൂക്ഷമായി വിമർശിച്ചു കോടതി; നിർദ്ദേശം നടപ്പാക്കാണമെന്ന് അന്ത്യശാസനം
ന്യൂഡൽഹി: ലോധ സമിതി നിർദേശങ്ങൾ നടപ്പാക്കാത്ത ബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബിസിസിഐ പ്രസിഡന്റ് ഒരു ടെസ്റ്റെങ്കിലും കളിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ക്രിക്കറ്റ് കളിക്കാരനായിരുന്നു ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറെന്ന മറുപടിക്ക് അങ്ങനെയെങ്കിൽ ഞാൻ ജഡ്ജിമാരുടെ ടീമിന്റെ ക്യാപ്റ്റനാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിനെറ പരിഹാസം. ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കാതെ വൈകിപ്പിക്കുകയാണു ബിസിസിഐ എന്നു വിലയിരുത്തിയ സുപ്രീംകോടതി ബിസിസിഐക്ക് അന്ത്യശാസനം നൽകി. സമിതി നിർദേശങ്ങൾ 'നിരുപാധികം' നടപ്പാക്കുമെന്ന് വെള്ളിയാഴ്ച ഉറപ്പ് നൽകാൻ സുപ്രീംകോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ബോർഡ് ഭാരവാഹികളെ പുറത്താക്കി ഭരണച്ചുമതല പ്രത്യേക പാനലിന് കൈമാറാൻ ഉത്തരവിടുമെന്നും ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ ബെഞ്ച് ബിസിസിഐക്ക് മുന്നറിയിപ്പ് നൽകി. ലോധസമിതി റിപ്പോർടിനെതിരെയുള്ള ബിസിസിഐയുടെ നിലപാട് വ്യക്തമാക്കിയ ജസ്റ്റിസ് ആർ എം ലോധയുടെ റിപ്പോർടിൽ വാദംകേൾക്കെയാണ് സുപ്രീംകോടതി നി
ന്യൂഡൽഹി: ലോധ സമിതി നിർദേശങ്ങൾ നടപ്പാക്കാത്ത ബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബിസിസിഐ പ്രസിഡന്റ് ഒരു ടെസ്റ്റെങ്കിലും കളിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ക്രിക്കറ്റ് കളിക്കാരനായിരുന്നു ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറെന്ന മറുപടിക്ക് അങ്ങനെയെങ്കിൽ ഞാൻ ജഡ്ജിമാരുടെ ടീമിന്റെ ക്യാപ്റ്റനാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിനെറ പരിഹാസം.
ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കാതെ വൈകിപ്പിക്കുകയാണു ബിസിസിഐ എന്നു വിലയിരുത്തിയ സുപ്രീംകോടതി ബിസിസിഐക്ക് അന്ത്യശാസനം നൽകി. സമിതി നിർദേശങ്ങൾ 'നിരുപാധികം' നടപ്പാക്കുമെന്ന് വെള്ളിയാഴ്ച ഉറപ്പ് നൽകാൻ സുപ്രീംകോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ബോർഡ് ഭാരവാഹികളെ പുറത്താക്കി ഭരണച്ചുമതല പ്രത്യേക പാനലിന് കൈമാറാൻ ഉത്തരവിടുമെന്നും ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ ബെഞ്ച് ബിസിസിഐക്ക് മുന്നറിയിപ്പ് നൽകി.
ലോധസമിതി റിപ്പോർടിനെതിരെയുള്ള ബിസിസിഐയുടെ നിലപാട് വ്യക്തമാക്കിയ ജസ്റ്റിസ് ആർ എം ലോധയുടെ റിപ്പോർടിൽ വാദംകേൾക്കെയാണ് സുപ്രീംകോടതി നിലപാട് കർശനമാക്കിയത്. ശുപാർശകൾ നടപ്പാക്കാനുള്ള സുപ്രീംകോടതി ഉത്തരവുകൾ ബിസിസിഐ തുടർച്ചയായി ലംഘിക്കുകയാണെന്ന് അമിക്കസ്‌ക്യൂറി കൂടിയായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാണിച്ചു. സമിതി ശുപാർശകൾ നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ ബിസിസിഐ ഭാരവാഹികളെ മാറ്റണം. സംസ്ഥാന അസോസിയേഷനുകൾക്ക് 400 കോടി രൂപയോളം പങ്കിട്ടുനൽകി ലോധ സമിതിക്കെതിരെ വോട്ട് ചെയ്യിച്ചതായും അമിക്കസ് ക്യൂറി ആരോപിച്ചു. എന്നാൽ, ലോധ സമിതി ശുപാർശകൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന വാദത്തിൽ ബിസിസിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ, ജസ്റ്റിസുമാരായ എ എം ഖാൻ വിലാക്കറും ഡി വൈ ചന്ദ്രചൂഡും അംഗങ്ങളായ ബെഞ്ച് നിലപാട് കടുപ്പിച്ചു. ശുപാർശകൾ അടിയന്തിരമായി നടപ്പാക്കാമെന്ന് ഉറപ്പുനൽകിയില്ലെങ്കിൽ, നിർബന്ധമായും നടപ്പാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി.
സംസ്ഥാന അസോസിയേഷനുകൾ ലോധ സമിതി ശുപാർശകൾക്കെതിരെ, വോട്ട് ചെയ്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് കപിൽ സിബൽ വാദിച്ചു. ശുപാർശകൾ അംഗീകരിക്കാത്ത അസോസിയേഷനുകൾക്ക് എന്തിനാണ് കോടിക്കണക്കിന് പണം നൽകുന്നതെന്ന് ജസ്റ്റിസ് താക്കൂർ ചോദിച്ചു. ശുപാർശകൾക്ക് മുടക്കമായി നിൽക്കുന്ന അസോസിയേഷനുകളെ വിലക്കുന്നതടക്കമുള്ള നടപടികൾ എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ബിസിസിഐയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും പണം പൊതുമുതലാണെന്ന് കോടതി ഓർമിപ്പിച്ചു. സീസണിലെ മത്സരങ്ങൾ നടന്നാലും ഇല്ലെങ്കിലും സുതാര്യമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്ന് കോടതി നിർദേശിച്ചു.
ബിസിസിഐ ഭാരവാഹികൾക്ക് ആ സ്ഥാനത്തിരിക്കാൻപോന്ന യോഗ്യതയുണ്ടോയെന്ന് കോടതി കപിൽ സിബലിനോട് ചോദിച്ചു. ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചവർ ആരെങ്കിലും ഭാരവാഹികളായുണ്ടോയെന്നും കോടതി ചോദിച്ചു. പ്രസിഡന്റ് അനുരാഗ് താക്കൂർ ക്രിക്കറ്റ് കളിക്കാറുണ്ടെന്നായിരുന്നു കപിൽസിബലിന്റെ മറുപടി. ക്രിക്കറ്റ് കളിക്കാനറിയാത്ത ആരെങ്കിലുമുണ്ടോയെന്നും താൻ സുപ്രീംകോടതി ജഡ്ജസ് ടീമിന്റെ ക്യാപ്റ്റനായിരുന്നെന്നും ചീഫ് ജസ്റ്റിസ് പരിഹസിച്ചു. എന്നാൽ അരുണാചൽ പ്രദേശ് അസോസിയേഷൻ ഭാരവാഹിയായിരിക്കെ സ്വയം സെലക്ടറായി ടീമിൽ കയറിപ്പറ്റിയാണ് അനുരാഗ് താക്കൂർ രഞ്ജി കളിച്ചതെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് മേത്ത അറിയിച്ചു. സർക്കാരും കോടതിയും ബിസിസിഐയിൽ ഇടപെട്ടാൽ ഐസിസിയിൽനിന്ന് വിലക്കുണ്ടാകുമെന്ന കത്തുവാങ്ങാൻ ശ്രമം നടന്നതായും അറിയിച്ചു.