- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം നടത്തി ആരെല്ലാമോ ഓടിപ്പോകുന്നു; സർക്കാർ ഒന്നും ചെയ്യുന്നില്ല; എട്ടുമാസമായി കോടതി നൽകുന്ന ഉത്തരവുകളിൽ നിങ്ങളെന്താണ് ഒന്നും ചെയ്യാതിരിക്കുന്നത്; ഇങ്ങനെയായായൽ വിദേശകാര്യ സെക്രട്ടറിമാരെ കോടതിയിൽ വിളിച്ചു വരുത്തേണ്ടിവരും: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; മല്യയും ലളിത് മോദിയും റിതികയും പ്രതികളായ കേസുകളിൽ സർക്കാരിന് അനാസ്ഥയുണ്ടെന്ന് നിരീക്ഷിച്ച് പരമോന്നത നീതിപീഠം
ന്യൂഡൽഹി: രാജ്യത്ത് കുറ്റംചെയ്ത് വിദേശത്തേക്ക് കടക്കുന്ന വമ്പന്മാരെ ഇന്ത്യയിൽ നിയമത്തിന് മുന്നിലെത്തിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഉദാസീനമായി പെരുമാറുന്നുവെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. വിജയ് മല്യയും ലളിത് മോദിയും അടക്കം വിദേശത്ത് കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയാത്തതിൽ കേന്ദ്രസർക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനമാണ് ഇന്ന് ഉന്നയിച്ചത്. സുപ്രീംകോടതിയിലെ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തത്. സുപ്രീംകോടതി ഉത്തരവുകളെപ്പോലും നിങ്ങൾ മാനിക്കാത്തത് എന്തുകൊണ്ടാണ്? ഇതെന്തൊരു സമീപനമാണ്? വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഒരർഥത്തിൽ ഭീഷണിപ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടും നിങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്ത്യയിൽ കുറ്റം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് കടന്നുകളഞ്ഞ ആളെ തിരിച്ചുകൊണ്ടുവരാൻ വേണ്ട ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കുന്നില്ല. ഇവിടെ കുറ്റങ്ങൾ ചെയ്തിട്ട് ആരെല്ലാമോ ഓടിപ്പോകുന്നു, സ

ന്യൂഡൽഹി: രാജ്യത്ത് കുറ്റംചെയ്ത് വിദേശത്തേക്ക് കടക്കുന്ന വമ്പന്മാരെ ഇന്ത്യയിൽ നിയമത്തിന് മുന്നിലെത്തിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഉദാസീനമായി പെരുമാറുന്നുവെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. വിജയ് മല്യയും ലളിത് മോദിയും അടക്കം വിദേശത്ത് കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയാത്തതിൽ കേന്ദ്രസർക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനമാണ് ഇന്ന് ഉന്നയിച്ചത്. സുപ്രീംകോടതിയിലെ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തത്.
സുപ്രീംകോടതി ഉത്തരവുകളെപ്പോലും നിങ്ങൾ മാനിക്കാത്തത് എന്തുകൊണ്ടാണ്? ഇതെന്തൊരു സമീപനമാണ്? വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഒരർഥത്തിൽ ഭീഷണിപ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടും നിങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്ത്യയിൽ കുറ്റം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് കടന്നുകളഞ്ഞ ആളെ തിരിച്ചുകൊണ്ടുവരാൻ വേണ്ട ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കുന്നില്ല.
ഇവിടെ കുറ്റങ്ങൾ ചെയ്തിട്ട് ആരെല്ലാമോ ഓടിപ്പോകുന്നു, സർക്കാർ ഒന്നും ചെയ്യുന്നില്ല. എട്ട് മാസങ്ങളായി ഞങ്ങൾ ഈ കേസിൽ ഉത്തരവുകൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം- കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്ങിനോടും മുതിർന്ന അഭിഭാഷകയായ മോഹനയോടും കോടതി ചോദിച്ചു.
ഈ കേസിൽ പലപ്പോഴും ഹാജരാകുന്നത് വ്യത്യസ്തരായ അഭിഭാഷകരാണ്. എന്നാൽ കേസിന്റെ കാര്യങ്ങളെക്കുറിച്ച് ഇവർക്ക് കൂടുതലൊന്നും അറിയുകയില്ല. ഈ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ കോടതിയിൽ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
2016ൽ സുപ്രീംകോടതിയുടെ അനുമതിയേടെ യു.കെയിലേക്ക് പോയ റിതിക അവാസ്തി തിരിച്ചുവരാത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതി പരാമർശം. ബുഷ് ഫുഡ്‌സിന്റെ പ്രൊമോട്ടറായ റിതികക്കെതിരെ ഉത്തർപ്രദേശ് സർക്കാർ വഞ്ചന, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
സുപ്രീംകോടതി അനുമതിയോടെ യു.കെയിലെത്തിയ റിതിക ഇതുവരെ തിരിച്ചുവന്നിട്ടില്ല. ഇതുൾപ്പെടെ ഇത്തരത്തിൽ കുറ്റകൃത്യം നടത്തി നാടുവിട്ടവരെ തിരിച്ച് ഇന്ത്യയിലേക്ക് എത്തിക്കാൻ കോടതിയിൽ നിന്ന് നിരന്തരം ഉത്തരവുകൾ വന്നിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള വിചാരണ ബ്രിട്ടീഷ് കോടതിയിൽ നടക്കുകയുമാണ്. ഇതിനിടെയാണ് കോടതിയുടെ വിമർശനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം, ആഭ്യന്തര മന്ത്രി കിരൺ റിജിജുവും യു.കെ. ഇമിഗ്രേഷൻ മന്ത്രി ബ്രൻഡൻ ലെവിസുമായി ഉഭയക്ഷി ചർച്ചകൾ നടത്തിയിരുന്നു. മദ്യരാജാവായ വിജയ് മല്യയും ഐ.പി.എൽ കമീഷണറായിരുന്ന ലളിത് മോദിയുമടക്കമുള്ള 13 കുറ്റവാളികളെ കൈമാറുന്നതിനെക്കുറിച്ച് ഇവർ ചർച്ച ചെയ്തിരുന്നു. നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വേഗമില്ല കുറ്റവാളികളെ തിരികെ ഇന്ത്യയിലെത്തിക്കാൻ എന്ന ആക്ഷേപം ഉണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനവും വരുന്നത്.

