- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പു കേസിൽ കുടുങ്ങിയ യുവതി രോഗിയായ ഭർത്താവിനെ കാണാൻ സുപ്രീംകോടതിയുടെ അനുമതി വാങ്ങി ലണ്ടനിൽ പോയി; തിരിച്ചു കൊണ്ടുവരാൻ പാസ്‌പോർട്ട് വിവരം പോലും അറിയാതെ സർക്കാർ; തട്ടിപ്പുകാരെല്ലാം യുകെയെ ആശ്രയിക്കുന്നതിൽ ആശങ്കപ്പെട്ട് കോടതി
ന്യൂഡൽഹി: തട്ടിപ്പു കേസിൽ വിചാരണ നേരിയുന്ന യുവതി രോഗിയായ ഭർത്താവിനെ കാണാൻ അനുമതി തേടി പുറത്തിറങ്ങിയ ശേഷം ലണ്ടനിലേക്ക് കടന്നു. ഇത്തരത്തിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിജയ് മല്യ ഉൾപ്പെടെ നൂറിലേറെ പേരാണ് വിദേശത്തേക്ക് കടന്നിട്ടുള്ളതെന്നിരിക്കെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തി. ഇത്തരത്തിൽ നിയമത്തെ കബളിപ്പിച്ച് വിദേശത്തേക്ക് കടക്കുന്നവരെ കണ്ടെത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ട റിതിക അശ്വതിയെന്ന ബിസിനസ്സുകാരിയാണ് രോഗിയായ ഭർത്താവിനെ കാണാൻ അനുമതി തേടി രാജ്യംവിട്ടത്. ഇവരുടെ പാസ്‌പോർട്ട് അസാധുവാക്കാനും തിരികെ വിചാരണയ്ക്ക് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും സർക്കാർ നടപടിയൊന്നും ഉണ്ടായില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അലംഭാവത്തെ രൂക്ഷമായി വിമർശിച്ച് ഇത്തരത്തിൽ തട്ടിപ്പുനടത്തി രാജ്യംവിടുന്നവരെ എത്രയും വേഗം തിരികെ വിചാരണ നടപടികൾക്കെത്തിക്ക

ന്യൂഡൽഹി: തട്ടിപ്പു കേസിൽ വിചാരണ നേരിയുന്ന യുവതി രോഗിയായ ഭർത്താവിനെ കാണാൻ അനുമതി തേടി പുറത്തിറങ്ങിയ ശേഷം ലണ്ടനിലേക്ക് കടന്നു. ഇത്തരത്തിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിജയ് മല്യ ഉൾപ്പെടെ നൂറിലേറെ പേരാണ് വിദേശത്തേക്ക് കടന്നിട്ടുള്ളതെന്നിരിക്കെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തി. ഇത്തരത്തിൽ നിയമത്തെ കബളിപ്പിച്ച് വിദേശത്തേക്ക് കടക്കുന്നവരെ കണ്ടെത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ട റിതിക അശ്വതിയെന്ന ബിസിനസ്സുകാരിയാണ് രോഗിയായ ഭർത്താവിനെ കാണാൻ അനുമതി തേടി രാജ്യംവിട്ടത്. ഇവരുടെ പാസ്‌പോർട്ട് അസാധുവാക്കാനും തിരികെ വിചാരണയ്ക്ക് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും സർക്കാർ നടപടിയൊന്നും ഉണ്ടായില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അലംഭാവത്തെ രൂക്ഷമായി വിമർശിച്ച് ഇത്തരത്തിൽ തട്ടിപ്പുനടത്തി രാജ്യംവിടുന്നവരെ എത്രയും വേഗം തിരികെ വിചാരണ നടപടികൾക്കെത്തിക്കാൻ നടപടിയെടുക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്. മദ്യരാജാവ് വിജയ് മല്യ ഉൾപ്പെടെ ഏതാണ്ട് നൂറോളം ബിസിനസ്സുകാർ പല കേസുകളുമായി ബന്ധപ്പെട്ട് വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ വിദേശത്തേക്ക് കടന്നിട്ടുണ്ട്.
റിതികയുടെ പാസ്‌പോർട്ട് റദ്ദാക്കാനും ഇവരെ തിരികെയെത്തിക്കാനും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നടപടിയെടുക്കണമെന്നുമാണ് ജസ്റ്റീസ് ജെ എസ് കേഹറും ജസ്റ്റിസ് അരുൺ മിശ്രയുമടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചത്. ഇവരെ തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ കോടതിയിൽ വ്യക്തമാക്കിയത്. ഇതോടെ കോടതി കടുത്ത ഭാഷയിൽ ഇത്തരം വെട്ടിപ്പുകാരെ തിരികെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ കാട്ടുന്ന അലംഭാവത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. പാസ്‌പോർട്ട് വിവരങ്ങൾ ലഭിച്ചതിനു ശേഷമേ ഇവരെ തിരികെയെത്തിക്കുന്ന നടപടികൾ തുടങ്ങാനാകൂ എന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
കേന്ദ്ര സർക്കാരാണ് പാസ്‌പോർട്ട് നൽകുന്നതെന്നും അതിനാൽ അവരുടെ വിവരങ്ങൾ ലഭ്യമല്ലെന്നു പറയുന്നത് മുട്ടാപ്പോക്കാണെന്നും വ്യക്തമായതോടെയാണ് കോടതി കടുത്ത ഭാഷയിൽ വിമർശനം നടത്തിയത്. കോടതിയിൽ അവരെ വിചാരണയ്ക്ക് എത്തിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്. എപ്പോൾ, എങ്ങനെ അവരെ കൊണ്ടുവരുമെന്ന് നിങ്ങൾ വ്യക്തമാക്കണം, പാസ്‌പോർട്ടും ഇമിഗ്രേഷനുമെല്ലാം നിങ്ങളുടെ കീഴിലുള്ള വകുപ്പാണ്, ഇത്തരക്കാരെ തിരിച്ചുകൊണ്ടുവരുന്നതിൽ നിങ്ങൾക്ക് താൽപര്യമില്ലെന്നാണ് തോന്നുന്നതെന്നും കോടതി പറഞ്ഞു.
കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കറൻസി നിരോധനം രാജ്യത്ത് നടപ്പാക്കുകയും അതിന്റെ പേരിൽ ജനം വലയുകയും ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്. വൻകിട കള്ളപ്പണക്കാരും നികുതിവെട്ടിപ്പുകാരും പിടിയിലാകുമെന്ന് ഉറപ്പാകുമ്പോൾ വിദേശങ്ങളിലേക്ക് കടക്കുന്നത് രാജ്യത്ത് പതിവായി മാറിയിരിക്കുകയാണ്.
വിജയ് മല്യ ഉൾപ്പെടെ ഇത്തരത്തിൽ വൻകിടക്കാരെ പിടികൂടാൻ കേന്ദ്രം നടപടിയെടുക്കാതെ കറൻസി നിരോധനംപോലെ ജനങ്ങളെ വലയ്ക്കുന്നതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമുയരുന്നതിന് ഇടയ്ക്കാണ് സുപ്രീംകോടതിയുടെ വിമർശനവും ഉണ്ടായിട്ടുള്ളത്. അതേസമയം, സുപ്രീംകോടതിയുടെ അനുവാദത്തോടെ യുപി പൊലീസാണ് റിതികയ്ക്ക് പാസ്‌പോർട്ട് തിരികെ നൽകിയതെന്നും പാസ്‌പോർട്ട് റദ്ദാക്കാൻ 24 മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്നും സോളിസിറ്റൽ ജനറൽ കോടതിയെ അറിയിച്ചു. കേസ് വീണ്ടും ഡിസംബർ 15ന് വാദംകേൾക്കാനായി മാറ്റി.

