- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലപ്പാട്ടത്തിനു നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്നതു വൻകിട റിസോർട്ടുകൾ; അനുവദിക്കപ്പെട്ട ആവശ്യത്തിനു പകരമുള്ള ഭൂമി ഉപയോഗത്തിനു തടയിടാൻ കോടതി; മൂന്നാർ വുഡ്സ്, ക്ലൗഡ് 9 റിസോർട്ട് ഉടമകൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു സുപ്രീം കോടതി
ന്യൂഡൽഹി: മൂന്നാറിലെ റിസോർട്ട് ഉടമകൾക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ ഭൂമി പാട്ടത്തിനനുവദിച്ച കാര്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നു കോടതി നിരീക്ഷിച്ചു. ഏലപ്പാട്ടത്തിന് അനുവദിച്ച ഭൂമിയിൽ റിസോർട്ട് പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിസോർട്ടുകൾക്ക് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ടുകൾ വന്നതെങ്ങനെയെന്ന് സുപ്രീം കോടതി ആരാഞ്ഞു. അനുവദിച്ച ആവശ്യങ്ങൾക്കല്ല മൂന്നാറിലെ ഏലപ്പാട്ട ഭൂമി റിസോർട്ട് ഉടമകൾ ഉപയോഗിച്ചതെന്ന് പറഞ്ഞ സുപ്രീം കോടതി ഉടമസ്ഥാവകാശം പതിച്ചു നൽകിയ ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്നും വ്യക്തമാക്കി. മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി തീർത്തു പറഞ്ഞു. മൂന്നാർ വുഡ്സ്, ക്ലൗഡ് 9 റിസോർട്ടുകൾക്കെതിരെയാണ് കോടതിയുടെ നിരീക്ഷണം. റിസോർട്ടുകൾക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഏലകൃഷിക്

ന്യൂഡൽഹി: മൂന്നാറിലെ റിസോർട്ട് ഉടമകൾക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ ഭൂമി പാട്ടത്തിനനുവദിച്ച കാര്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നു കോടതി നിരീക്ഷിച്ചു. ഏലപ്പാട്ടത്തിന് അനുവദിച്ച ഭൂമിയിൽ റിസോർട്ട് പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിസോർട്ടുകൾക്ക് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ടുകൾ വന്നതെങ്ങനെയെന്ന് സുപ്രീം കോടതി ആരാഞ്ഞു. അനുവദിച്ച ആവശ്യങ്ങൾക്കല്ല മൂന്നാറിലെ ഏലപ്പാട്ട ഭൂമി റിസോർട്ട് ഉടമകൾ ഉപയോഗിച്ചതെന്ന് പറഞ്ഞ സുപ്രീം കോടതി ഉടമസ്ഥാവകാശം പതിച്ചു നൽകിയ ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്നും വ്യക്തമാക്കി. മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി തീർത്തു പറഞ്ഞു.
മൂന്നാർ വുഡ്സ്, ക്ലൗഡ് 9 റിസോർട്ടുകൾക്കെതിരെയാണ് കോടതിയുടെ നിരീക്ഷണം. റിസോർട്ടുകൾക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഏലകൃഷിക്ക് നൽകിയ ഭൂമിയിൽ റിസോർട്ട് നിർമ്മിച്ചതെങ്ങനെയെന്ന് കോടതി ചോദിച്ചു. മൂന്നാർ കൈയേറ്റത്തിനെതിരായ നടപടികളെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിസോർട്ട് ഉടമകൾ രംഗത്തുവന്നിരുന്നു. റിസോർട്ടുകൾക്ക് ഉടമസ്ഥാവകാശം പതിച്ചുനൽകിയ ഹൈക്കോടതി വിധി പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
ഉടമസ്ഥാവകാശത്തിന്റെ ഒരു ഫോട്ടോ കോപ്പി മാത്രം പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പരിശോധിക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി കേസിൽ വിശദവാദത്തിനായി മാറ്റിവച്ചു.

