- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്; നിയമം ദുരുപയോഗം ചെയരുത്, മാനനഷ്ടക്കേസ് നൽകി ജനാധിപത്യ അവകാശങ്ങൾ തടയരുത്; പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ വിമർശനങ്ങളെ നേരിടണമെന്നും കോടതി
ന്യൂഡൽഹി: പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ തങ്ങൾക്കെതിരെയുള്ള വിമർശങ്ങൾ ഉൾകൊള്ളണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്. 'പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ താങ്കൾ വിമർശങ്ങളെ നേരിടണം.തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് വിജയകാന്തിനെതിരെയുള്ള അപകീർത്തി കേസിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമർശം. നിയമം ദുരുപയോഗം ചെയരുതെന്നും മാനനഷ്ടക്കേസ് നല്കി ജനാധിപത്യ അവകാശങ്ങൾ തടയരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. അഞ്ച് വർഷത്തിനിടെ 200 മാനനഷ്ട കേസുകളാണ് തമിഴ്‌നാട് സർക്കാർ നൽകിയിട്ടുള്ളത്. 55 കേസുകൾ മാദ്ധ്യമങ്ങക്കെതിരെയും 85 കേസുകൾ ജയലളിതയുടെ പ്രധാന എതിരാളികളായ ഡി.എം.കെയ്‌ക്കെതിരെയുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയലളിതക്കും സർക്കാറിനുമെതിരെ വിജയകാന്ത് നടത്തിയ അപകീർത്തി പരാമർശങ്ങളിൽ 28 കേസുകളാണുണ്ടായിരുന്നത്. ചെന്നൈയിലെ വെള്ളപ്പൊക്കം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ ജയലളിത സർക്കാർ പരാജയപ്പെട്ടെന്ന വിജയകാന്തിന്റെ വിമർശത്തിനെതിരെയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

ന്യൂഡൽഹി: പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ തങ്ങൾക്കെതിരെയുള്ള വിമർശങ്ങൾ ഉൾകൊള്ളണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്. 'പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ താങ്കൾ വിമർശങ്ങളെ നേരിടണം.തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് വിജയകാന്തിനെതിരെയുള്ള അപകീർത്തി കേസിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമർശം.
നിയമം ദുരുപയോഗം ചെയരുതെന്നും മാനനഷ്ടക്കേസ് നല്കി ജനാധിപത്യ അവകാശങ്ങൾ തടയരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. അഞ്ച് വർഷത്തിനിടെ 200 മാനനഷ്ട കേസുകളാണ് തമിഴ്‌നാട് സർക്കാർ നൽകിയിട്ടുള്ളത്. 55 കേസുകൾ മാദ്ധ്യമങ്ങക്കെതിരെയും 85 കേസുകൾ ജയലളിതയുടെ പ്രധാന എതിരാളികളായ ഡി.എം.കെയ്‌ക്കെതിരെയുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജയലളിതക്കും സർക്കാറിനുമെതിരെ വിജയകാന്ത് നടത്തിയ അപകീർത്തി പരാമർശങ്ങളിൽ 28 കേസുകളാണുണ്ടായിരുന്നത്. ചെന്നൈയിലെ വെള്ളപ്പൊക്കം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ ജയലളിത സർക്കാർ പരാജയപ്പെട്ടെന്ന വിജയകാന്തിന്റെ വിമർശത്തിനെതിരെയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

