- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്; ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യ സംഭവം; അത്യപൂർവ്വ നടപടി കോടതിയലക്ഷ്യ കേസിൽ ഹാജരാകാത്തതിനാൽ
ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ സംഭവമായി ഹൈക്കോടതി ജസ്റ്റിസിനെതിരെ അറസ്റ്റു വാറണ്ട്. കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കർണനെതിരെയാണ് സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. അറസ്റ്റ് നടപടികൾ തുടങ്ങുന്നതിന് കൊൽക്കത്ത പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിർദ്ദേശം. അതേസമയം താൻ ദളിതനായാതിനാൽ തന്നോടുള്ള പ്രതികാരം തീർക്കുകയാണെന്നാണ് ഇവരുടെ വിമർശനം. നേരത്തെ ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് കർണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. കേസിൽ കോടതിയിൽ നേരിട്ട് ഹാജരാവാൻ പലവട്ടം ആവശ്യപ്പെട്ടങ്കിലും വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇപ്

ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ സംഭവമായി ഹൈക്കോടതി ജസ്റ്റിസിനെതിരെ അറസ്റ്റു വാറണ്ട്. കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കർണനെതിരെയാണ് സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. അറസ്റ്റ് നടപടികൾ തുടങ്ങുന്നതിന് കൊൽക്കത്ത പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിർദ്ദേശം. അതേസമയം താൻ ദളിതനായാതിനാൽ തന്നോടുള്ള പ്രതികാരം തീർക്കുകയാണെന്നാണ് ഇവരുടെ വിമർശനം.
നേരത്തെ ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് കർണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. കേസിൽ കോടതിയിൽ നേരിട്ട് ഹാജരാവാൻ പലവട്ടം ആവശ്യപ്പെട്ടങ്കിലും വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ജഡ്ജിമാരായ ദീപക് മിശ്ര, ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, പി.സി.ഘോഷ്, കുര്യൻ ജോസഫ് എന്നിവരുമുൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നീതിനിർവഹണ സംവിധാനത്തെ അപമാനിക്കുന്നതരം പരാമർശങ്ങളാണ് ജസ്റ്റിസ് കർണൻ നടത്തിയതെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്ഗി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് കർണനെ ചുമതലകളിൽനിന്ന് ഒഴിവാക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു നിർദേശിക്കാൻ ഭരണഘടനാപരമായി സുപ്രീം കോടതിക്ക് അധികാരമുണ്ട്. നടപടിയിലൂടെ കോടതി മാതൃക കാട്ടണമെന്നും റോഹഗ്തി ആവശ്യപ്പെട്ടിരുന്നു.
കേസിൽ കർണൻ നേരിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ച് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ജസ്റ്റിസ് കർണനെ എല്ലാ ഔദ്യോഗിക ജോലികളിൽ നിന്ന് ഒഴിവാക്കുന്നതായും കൈവശമുള്ള എല്ലാ ഫയലുകളും ഉടനെ ഹൈക്കോടതിയുടെ രജിസ്ട്രാറെ ഏൽപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകില്ലെന്നായിരുന്നു കർണന്റെ നിലപാട്. തനിക്കെതിരെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി നടപടി അംഗീകരിക്കുന്നില്ലെന്നും, വിഷയം പാർലമെന്റിന് കൈമാറണമെന്നും കാണിച്ച് കർണൻ സുപ്രീംകോടതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. താൻ ദളിതനായതിനാൽ ജുഡീഷ്യറിയിൽ താൻ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കർണ്ണൻ ആരോപിച്ചിരുന്നു.
ഇതാദ്യമായല്ല ജസ്റ്റിസ് കർണൻ വിവാദങ്ങളിൽ അകപ്പെടുന്നത്. 2015 ൽ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സിഎസ് കർണൻ രംഗത്തുവന്നുത്തായിരുന്നു സംഭവത്തിന്റെ തുടക്കം. തന്റെ ജൂഡീഷ്യൽ പ്രവൃത്തികളിൽ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്ന് ജസ്റ്റിസ് സിഎസ് കർണൻ ഭീഷണി മുഴക്കിയത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനായി മദ്രാസ് ഹൈക്കോടതി സുപ്രീ കോടതിയുടെ സഹായം തേടിയിരിക്കുകയായിരുന്നു. ഒരു ദളിതൻ കൂടിയായ തന്നെ ചീഫ് ജസ്റ്റിസ് സഞ്ജയ് കൗൾ അധിക്ഷേപിച്ചുവെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി/പട്ടികവർഗ കമ്മീഷനെ സമീപിക്കുമെന്നും ജസ്റ്റിസ് കർണൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഫ്രെബ്രുവരി ഏഴിനാണ് മുൻ സുപ്രീംകോടതി ജഡ്ജിമാർക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ച ജസ്റ്റിസ് സിഎച്ച് കർണ്ണനെതിരെ സുപ്രീംകോടതിയുടെ കോടതീയലക്ഷ്യ നോട്ടീസ് അയച്ചത്. കൊൽക്കത്ത ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ജുഡീഷ്യൽ അധികാരങ്ങളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ പരമോന്നത കോടതി ഒരു സിറ്റിങ് ജഡ്ജിക്കെതിരെ ഇത്തരമൊരു നടപടി എടുക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. ഫെബ്രുവരി പതിമൂന്നിന് ജസ്റ്റിസ് കർണ്ണൻ കോടതിക്ക് മുമ്പിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ അടങ്ങുന്ന ഏഴംഗ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ജസ്റ്റിസ് കർണ്ണൻ കോടതി നടപടിയെ നിഷേധിക്കുകയായിരുന്നു.

