- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കെ.എം.ജോസഫിന്റെ സുപ്രീം കോടതി ജഡ്ജിയായുള്ള നിയമനം: കൊളീജിയം ശുപാർശയിൽ ഉറച്ചുനിൽക്കുമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ശുപാർശ മടക്കിയെങ്കിലും,കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശയിൽ ഉറച്ചു നിൽക്കുമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. കേന്ദ്ര സർക്കാർ നൽകിയ കത്തിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് കെ.എം. ജോസഫിനെ പേര് ബുധനാഴ്ച ചേരാനിരിക്കുന്ന കൊളീജിയം വീണ്ടും ശുപാർശ ചെയ്യുമെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇക്കാര്യം പറഞ്ഞത്. 2017ലും ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് കേന്ദ്ര സർക്കാർ അക്കാര്യം പരിഗണിച്ചില്ല. ഉത്തരാഖണ്ഡിൽ തണുത്ത കാലാവസ്ഥയിൽ തുടരാൻ കുര്യൻ ജോസഫിന് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ട്. അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയാണ്. അതിനാൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും കേന

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ശുപാർശ മടക്കിയെങ്കിലും,കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശയിൽ ഉറച്ചു നിൽക്കുമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. കേന്ദ്ര സർക്കാർ നൽകിയ കത്തിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസ് കെ.എം. ജോസഫിനെ പേര് ബുധനാഴ്ച ചേരാനിരിക്കുന്ന കൊളീജിയം വീണ്ടും ശുപാർശ ചെയ്യുമെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇക്കാര്യം പറഞ്ഞത്. 2017ലും ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് കേന്ദ്ര സർക്കാർ അക്കാര്യം പരിഗണിച്ചില്ല.
ഉത്തരാഖണ്ഡിൽ തണുത്ത കാലാവസ്ഥയിൽ തുടരാൻ കുര്യൻ ജോസഫിന് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ട്. അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയാണ്. അതിനാൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും കേന്ദ്രം അക്കാര്യം പരിഗണിച്ചില്ലെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

