- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: നിർഭയ ഫണ്ട് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിനാണ് നിർഭയ ഫണ്ട് അനുവദിച്ചിരുന്നത്. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കായി ദേശീയ പദ്ധതി രൂപീകരിക്കാനും കേസിൽ സാക്ഷികളാകുന്നവരെ സംരക്ഷിക്കുന്നതിന് പദ്ധതി തയാറാക്കാനും നിർഭയ ഫണ്ട് വർധിപ്പിക്കാനും സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. ഓരോ വർഷവും 1000 കോടി രൂപ നിർഭയ ഫണ്ടിലേക്ക് വകയിരുത്തിയിട്ടും ഇരകൾക്ക് നൽകാതെ 3000 കോടി രൂപയോളമാണ് ഖജനാവിൽ കെട്ടിക്കിടക്കുന്നത്. 2,000 കോടി രൂപയോളം വരുന്ന തുക ഇരകൾക്ക് അനുവദിക്കാത്തത് എന്തു കൊണ്ടാണെന്ന് ചോദിച്ച കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ നിർദേശിക്കുകയായിരുന്നു.

Next Story