- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ സ്ത്രീ പ്രവേശനം പൊതുതാൽപ്പര്യ വിഷയം; അഭിഭാഷകർക്കെതിരായ ഭീഷണി ഗുരുതരം; അമിക്കസ് ക്യൂരിയെ നിയമിക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട അഭിഭാഷകന് നേരെയുള്ള വധഭീഷണി ഗുരുതരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഭിഭാഷകൻ പിന്മാറിയാൽ അമിക്കസ് ക്യൂരിയെ നിയമിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹരീഷ് സാൽവെ അടക്കമുള്ളവരെ അമിക്കസ് ക്യൂരിയാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട അഭിഭാഷകന് നേരെയുള്ള വധഭീഷണി ഗുരുതരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഭിഭാഷകൻ പിന്മാറിയാൽ അമിക്കസ് ക്യൂരിയെ നിയമിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹരീഷ് സാൽവെ അടക്കമുള്ളവരെ അമിക്കസ് ക്യൂരിയാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
യങ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് കാണിച്ചാണ് യങ് ലോയേഴ്‌സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് ഫോൺ, ഇ മെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴി തനിക്ക് വധഭീഷണികൾ വന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ സെക്രട്ടറി ദുശ്യന്ത് ദവെയ്ക്ക് ഖാൻ പരാതി നൽകിയിരുന്നു.
ദുശ്യന്ത് ദവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ഭീഷണികൾക്ക് വഴങ്ങില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാൽപര്യമുള്ള വിഷയമാണിത്. ഹർജി തിങ്കളാഴ്ച തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 8നാണ് നേരത്തെ പരിഗണിക്കാനിരുന്നത്. ഭരണഘടനാപരമായ പ്രശ്‌നമാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ചു നിലപാട് അറിയിച്ചു സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ക്ഷേത്രത്തിൽ ഭരണഘടനാനുസൃതമായി സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാനാവില്ല. എന്തുകൊണ്ടാണു സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രത്തിൽ മറ്റേതെങ്കിലും വിധത്തിൽ വിശ്വാസികൾക്കോ സന്ദർശകർക്കോ നിയന്ത്രണം ഏർപ്പെടുത്താമോ എന്നും സുപ്രീം കോടതി ആരാഞ്ഞിരുന്നു. സ്ത്രീകൾക്കുകൂടി ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചിരുന്നത്.

