- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കുകൾക്ക് താൽക്കാലിക ആശ്വാസം; നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാമെന്ന് സുപ്രീംകോടതി; മറ്റ് ഇടപാടുകൾക്ക് ഇളവില്ല; ഇളവു നൽകുന്നത് നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ബാധിക്കും; ചിലർക്കു മാത്രം എങ്ങനെയാണ് ലക്ഷക്കണക്കിന് രൂപയുടെ പുതിയ നോട്ടുകൾ ലഭിക്കുന്നതെന്ന് കേന്ദ്രത്തോട് കോടതിയുടെ ചോദ്യം
ന്യൂഡൽഹി: ജില്ലാ സഹകരണ ബാങ്കുകൾക്ക് താൽക്കാലിക ആശ്വാസമായി സുപ്രീംകോടതി വിധി. നോട്ട് നിരോധനം വന്നതിന് ശേഷം നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാൻ അവസരം നൽകും. സഹകരണ ബാങ്കുകൾക്ക് ഇളവു നൽകാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകൾക്ക് ഇളവ് നൽകിയാൽ സർക്കാർ പദ്ധതിയെ ബാധിക്കില്ലേ എന്നും 14 ദിവസം കൂടി കാത്തിരുന്നുകൂടേ എന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാരിനേയും കോടതി വിമർശിച്ചു. ആഴ്ചയിൽ 24000 രൂപ കൂടി കൊടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ബാങ്കുകളിൽ പോയിരുന്നു കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കേന്ദ്രം മറുപടി നൽകി. ചിലർക്കു മാത്രം എങ്ങിനെയാണ് ലക്ഷക്കണക്കിനു രൂപയുടെ പുതിയ നോട്ടുകൾ കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഒരു നോട്ടിനായി സാധാരണക്കാരൻ നെട്ടോട്ടമോടുമ്പോൾ ചിലർക്ക് മാത്രമായി പുതിയ നോട്ടുകൾ ലഭിക്കുന്നെന്നും കോടതി വിമർശിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ ബെഞ്ചാണ് സഹകരണ ബാങ്കുകളുടെ ഹർജി പരിഗണിച്ചത്. കേന്ദ്

ന്യൂഡൽഹി: ജില്ലാ സഹകരണ ബാങ്കുകൾക്ക് താൽക്കാലിക ആശ്വാസമായി സുപ്രീംകോടതി വിധി. നോട്ട് നിരോധനം വന്നതിന് ശേഷം നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാൻ അവസരം നൽകും. സഹകരണ ബാങ്കുകൾക്ക് ഇളവു നൽകാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകൾക്ക് ഇളവ് നൽകിയാൽ സർക്കാർ പദ്ധതിയെ ബാധിക്കില്ലേ എന്നും 14 ദിവസം കൂടി കാത്തിരുന്നുകൂടേ എന്നും കോടതി ചോദിച്ചു.
കേന്ദ്ര സർക്കാരിനേയും കോടതി വിമർശിച്ചു. ആഴ്ചയിൽ 24000 രൂപ കൂടി കൊടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ബാങ്കുകളിൽ പോയിരുന്നു കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കേന്ദ്രം മറുപടി നൽകി. ചിലർക്കു മാത്രം എങ്ങിനെയാണ് ലക്ഷക്കണക്കിനു രൂപയുടെ പുതിയ നോട്ടുകൾ കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഒരു നോട്ടിനായി സാധാരണക്കാരൻ നെട്ടോട്ടമോടുമ്പോൾ ചിലർക്ക് മാത്രമായി പുതിയ നോട്ടുകൾ ലഭിക്കുന്നെന്നും കോടതി വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ ബെഞ്ചാണ് സഹകരണ ബാങ്കുകളുടെ ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാർ പറഞ്ഞ സമയത്തിന് ഇനി 14 ദിവസങ്ങൾ മാത്രമാണു ശേഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നോട്ടുകൾ മാറാം. ഇവ റിസർവ് ബാങ്കിൽ നിക്ഷേപിക്കാം. അറ്റോണി ജനറൽ ഇക്കാര്യം സുപ്രീംകോടതിയിൽ അറിയിക്കുകയായിരുന്നു. നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഒരുതരത്തിലുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ല. ഡിസംബർ 30 വരെ കാത്തിരിക്കാമെന്ന നിലപാടിലാണു കോടതി.
അതേസമയം, സഹകരണ ബാങ്കുകൾക്ക് ഇളവ് നൽകാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് സഹകരണബാങ്കുകൾക്ക് ഇളവുനൽകുമെന്നാണ് കേന്ദ്രം നിലപാട് അറിയിച്ചിരുന്നത്. ബാങ്ക് നിക്ഷേപങ്ങളിലെ 80 ശതമാനവും പുതിയ നോട്ടുകളിൽ ആയതിനുശേഷമാകും ഇളവ് നൽകുക. ഇപ്പോൾ50 ശതമാനം നിക്ഷേപം പുതിയ നോട്ടുകളിൽ ആയിട്ടുണ്ടെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
സഹകരണബാങ്കുകളോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനം അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും കേസ് ഭരണഘടനാ ബഞ്ചിന് വിടുന്നകാര്യം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രംനിലപാട് അറിയിച്ചത്. വാണിജ്യ ബാങ്കുകൾക്ക് നൽകിയിട്ടുള്ള പഴയ നോട്ട് മാറി നൽകാനും നിക്ഷേപം സ്വീകരിക്കാനുമുള്ള അനുമതി സഹകരണ ബാങ്കുകൾക്ക് കൂടി വേണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

