- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്തു സുപ്രീംകോടതി; റദ്ദാക്കിയത് പാലക്കാട് പി കെ ദാസ്, തൊടുപുഴ അൽ അസ്ഹർ, വയനാട് ഡിഎം, വർക്കല എസ്ആർ കോളേജുകളിലെ പ്രവേശനം; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ ശരിവെച്ച് പരമോന്ന കോടതിയും; വിദ്യാർത്ഥികളുടെ ഭാവി വീണ്ടും അവതാളത്തിൽ
ന്യൂഡൽഹി: കേരളത്തിലെ നാല് സ്വകാര്യമെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപീംകോടതിയിൽ നിന്നും തിരിച്ചടി. നാല് മെഡിക്കൾ കേളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദു ചെയ്തു. ഈ കോളേജുകളിലെ പ്രവേശന നടപടി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ശേഷമുള്ള അന്തിമ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അരുൺ മിശ്ര, വിനീത് ശരൺ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്ന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ഡിഎം വയനാട്,പികെ ദാസ് പാലക്കാട്,അൽ അസർ തൊടുപുഴ, എസ് ആർ വർക്കല എന്നീ നാല് മെഡിക്കൽ കോളേജുകൾക്കാണ് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടിയേറ്റത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജികളിലാണ് സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്. കോളേജുകൾക്ക് മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെയാണ് കോളേജുകൾ പ്രവേശനം നടത്തിയതെന്നുമ

ന്യൂഡൽഹി: കേരളത്തിലെ നാല് സ്വകാര്യമെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപീംകോടതിയിൽ നിന്നും തിരിച്ചടി. നാല് മെഡിക്കൾ കേളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദു ചെയ്തു. ഈ കോളേജുകളിലെ പ്രവേശന നടപടി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ശേഷമുള്ള അന്തിമ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അരുൺ മിശ്ര, വിനീത് ശരൺ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്ന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ഡിഎം വയനാട്,പികെ ദാസ് പാലക്കാട്,അൽ അസർ തൊടുപുഴ, എസ് ആർ വർക്കല എന്നീ നാല് മെഡിക്കൽ കോളേജുകൾക്കാണ് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടിയേറ്റത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജികളിലാണ് സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്.
കോളേജുകൾക്ക് മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെയാണ് കോളേജുകൾ പ്രവേശനം നടത്തിയതെന്നുമുള്ള മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വാദങ്ങൾ ശരിവച്ച് ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശന നടപടി സുപ്രീംകോടതി സ്പെ്തംബർ 5ന് സ്റ്റേ ചെയ്തിരുന്നു.
പോരായ്മകൾ പരിഹരിച്ചെന്ന് തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ മാനേജ്‌മെന്റുകൾക്ക് കോടതി പിന്നീട് നിർദ്ദേശം നൽകിയിരുന്നു.

