- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക തൊഴിലാളികളോട് 'സേവനം' ചെയ്യാൻ നിർബന്ധിച്ചാൽ പരാതിപ്പെടാനുള്ള അവകാശം അവർക്കുണ്ട് ; 97ലെ ഡൽഹി കൂട്ട ബലാത്സംഗ കേസ് പരിഗണിക്കുന്നതിനിടെയുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു; എതിർകക്ഷിയായ സ്ത്രീ ലൈംഗിക തൊഴിൽ നടത്തുന്നവളാണെന്ന പ്രതികളുടെ വാദം സ്വീകരിക്കരുതായിരുന്നുവെന്നും കോടതി
ന്യൂഡൽഹി: രാജ്യത്തെ ലൈംഗിക തൊഴിലാളികൾക്കും അവകാശമുണ്ടെന്നും അത് പൊതു സമൂഹം അറിഞ്ഞിരിക്കണമെന്നും വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ നിരീക്ഷണം. തങ്ങൾ ചെയ്യുന്ന സേവനം നൽകാതിരിക്കാനും ലൈംഗിക തൊഴിലാളികൾക്ക് അവകാശമുണ്ടെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചത്. ആരെങ്കിലും നിർബന്ധപൂർവ്വം സേവനം ലഭ്യമാക്കണമെന്ന് പറയുകയോ ശ്രമിക്കുകയോ ചെയ്താൽ പരാതിപ്പെടാം. അതിനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്കുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 1997 ഡൽഹി കൂട്ട ബലാത്സംഗ കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2009ൽ കേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കി. കേസ് കൈകാര്യം ചെയ്യുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റിയിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. ജഡ്ജിമാരായ ഇന്ദിര ബാനർജി ആർ.ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. കേസിലെ എതിർകക്ഷിയായ സ്ത്രീ മോശം സ്വഭാവക്കാരിയാണെന്നും ഇവർ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടവളാണെന്നുമായ

ന്യൂഡൽഹി: രാജ്യത്തെ ലൈംഗിക തൊഴിലാളികൾക്കും അവകാശമുണ്ടെന്നും അത് പൊതു സമൂഹം അറിഞ്ഞിരിക്കണമെന്നും വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ നിരീക്ഷണം. തങ്ങൾ ചെയ്യുന്ന സേവനം നൽകാതിരിക്കാനും ലൈംഗിക തൊഴിലാളികൾക്ക് അവകാശമുണ്ടെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചത്.
ആരെങ്കിലും നിർബന്ധപൂർവ്വം സേവനം ലഭ്യമാക്കണമെന്ന് പറയുകയോ ശ്രമിക്കുകയോ ചെയ്താൽ പരാതിപ്പെടാം. അതിനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്കുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 1997 ഡൽഹി കൂട്ട ബലാത്സംഗ കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2009ൽ കേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കി.
കേസ് കൈകാര്യം ചെയ്യുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റിയിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. ജഡ്ജിമാരായ ഇന്ദിര ബാനർജി ആർ.ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. കേസിലെ എതിർകക്ഷിയായ സ്ത്രീ മോശം സ്വഭാവക്കാരിയാണെന്നും ഇവർ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടവളാണെന്നുമായിരുന്നു പ്രതികളുടെ വാദം.
ഇത് ഹൈക്കോടതി സ്വീകരിക്കരുതായിരുന്നുവെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. വിചാരണക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി പ്രതികൾ പത്തുവർഷത്തെ തടവുശിക്ഷ അനുഭവിക്കണമെന്ന് ഉത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേരും ഒരുമാസത്തിനകം കീഴടങ്ങണം.

