- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരപരിധിയിലെ പാതകളുടെ ദേശീയപാതാ പദവി എടുത്തുകളയാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി; ഇത്തരം മാറ്റം വരുത്താൻ അപേക്ഷയുമായി എത്തിയ ചണ്ഡിഗഡിന് അനുമതി; പ്രതീക്ഷയിൽ കേരളത്തിലെ കൂടുതൽ ബാറുടമകൾ
ന്യൂഡൽഹി: നഗര പരിധിയിലുള്ള പാതകളുടെ ദേശീയപാത പദവി എടുത്തു കളയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകൾക്ക് ദൂരപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിനായി ചണ്ഡീഗഢ് സർക്കാർ, നഗരത്തിലൂടെയുള്ള ദേശീയപാതയുടെ പദവി എടുത്തു കളഞ്ഞതിന് എതിരെ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാറുടമകൾ കൂടുതൽ പ്രതീക്ഷയിലായി. നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ദേശീയ പാതകളെ അത്തരത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇപ്പോൾ ചണ്ഡിഗഡിന് ഇത്തരമൊരു അനുമതി കിട്ടിയ സാഹചര്യത്തിൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ നേരത്തെ പ്രവർത്തിച്ചിരുന്നതും, സുപ്രീംകോടതി വിധിയോടെ പൂട്ടപ്പെട്ടതുമായ മദ്യശാലകളുടെ ഉടമകൾ പ്രതീക്ഷയിലാണ്. പ്രത്യേകിച്ചും ബാറുകൾ തുറക്കാൻ തീരുമാനിച്ച് കേരളം മദ്യനയം രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ. നഗര പരിധിയിലെ ദേശീയപാതകളേയും, നഗര പ്രദേശത്തിന് പുറത്തുള

ന്യൂഡൽഹി: നഗര പരിധിയിലുള്ള പാതകളുടെ ദേശീയപാത പദവി എടുത്തു കളയാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി.
ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകൾക്ക് ദൂരപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിനായി ചണ്ഡീഗഢ് സർക്കാർ, നഗരത്തിലൂടെയുള്ള ദേശീയപാതയുടെ പദവി എടുത്തു കളഞ്ഞതിന് എതിരെ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാറുടമകൾ കൂടുതൽ പ്രതീക്ഷയിലായി. നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ദേശീയ പാതകളെ അത്തരത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഇപ്പോൾ ചണ്ഡിഗഡിന് ഇത്തരമൊരു അനുമതി കിട്ടിയ സാഹചര്യത്തിൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ നേരത്തെ പ്രവർത്തിച്ചിരുന്നതും, സുപ്രീംകോടതി വിധിയോടെ പൂട്ടപ്പെട്ടതുമായ മദ്യശാലകളുടെ ഉടമകൾ പ്രതീക്ഷയിലാണ്. പ്രത്യേകിച്ചും ബാറുകൾ തുറക്കാൻ തീരുമാനിച്ച് കേരളം മദ്യനയം രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ.
നഗര പരിധിയിലെ ദേശീയപാതകളേയും, നഗര പ്രദേശത്തിന് പുറത്തുള്ള മറ്റു ദേശീയ പാതകളേയും രണ്ടായിത്തന്നെ കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖഹാർ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.അതേസമയം, ദൂരപരിധി 220 മീറ്ററായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ അടക്കം സമർപ്പിച്ച സ്വകാര്യ ഹർജികൾ സുപ്രീംകോടതി തള്ളി. അതേസമയം, ഇളവാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരുകളുടെ ഹർജിയിൽ മാത്രം വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

