- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഴ്‌സൽ വേണ്ടവർ ഔട്ട്‌ലെറ്റിൽ പോയി വാങ്ങിയാൽ മതിയെന്ന് സുപ്രീംകോടതി; ബാറുകളിൽനിന്ന് ബിയർ പാഴ്‌സലായി നൽകരുതെന്ന ഹൈക്കോടതി വിധി ശരിവച്ച് പരമോന്നത കോടതിയും
ന്യൂഡൽഹി: ബാറുകളിൽനിന്ന് ബിയർ പാഴ്‌സലായി നൽകരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവച്ചു. പാഴ്‌സൽ വേണ്ടവർ ഔട്ട്‌ലെറ്റിൽ പോയി വാങ്ങിയാൽ പോരേ എന്നും ബാറുകളിൽ പോകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ബാറുടമകൾ നൽകി ഹർജിയിലാണ് ഉത്തരവ്. ബാറുകളിൽനിന്നും ബിയർ-വൈൻ പാർലറുകളിൽനിന്നും പാഴ്‌സൽ നൽകുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. ബിയർ പാർലറുകൾക്ക് നൽകുന്ന ലെസൻസിൽ ബിയർ പാഴ്‌സൽ നൽകാനുള്ള അനുമതി ഇല്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

X
ന്യൂഡൽഹി: ബാറുകളിൽനിന്ന് ബിയർ പാഴ്‌സലായി നൽകരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവച്ചു. പാഴ്‌സൽ വേണ്ടവർ ഔട്ട്‌ലെറ്റിൽ പോയി വാങ്ങിയാൽ പോരേ എന്നും ബാറുകളിൽ പോകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ബാറുടമകൾ നൽകി ഹർജിയിലാണ് ഉത്തരവ്.
ബാറുകളിൽനിന്നും ബിയർ-വൈൻ പാർലറുകളിൽനിന്നും പാഴ്‌സൽ നൽകുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.
ബിയർ പാർലറുകൾക്ക് നൽകുന്ന ലെസൻസിൽ ബിയർ പാഴ്‌സൽ നൽകാനുള്ള അനുമതി ഇല്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
Next Story

