- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിക്കാർക്ക് നിർബന്ധമെങ്കിൽ മാത്രം സഭാ കോടതിയിൽ നിന്നും വിവാഹമോചനം നേടിയാൽ മതി; രാജ്യം അംഗീകരിക്കണമെങ്കിൽ സിവിൽ കോടതിയിൽ നിന്നും വിവാഹമോചനം നേടിയേ മതിയാവൂ; കാനോൻ നിയമത്തിന്റെ സാധ്യതകളെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ക്രൈസ്തവരുടെ കാനോൻനിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങൾ മറികടക്കുന്നതാകരുതെന്ന് സുപ്രീംകോടതി. വിവാഹമോചനത്തിലും ഇതു ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കാനോൻനിയമം ക്രൈസ്തവർക്കുള്ള വ്യക്തി നിയമമായാൽ ത്തന്നെ ആത്മീയ കാര്യങ്ങളിലും സഭാസംബന്ധമായ കാര്യങ്ങളിലും മാത്രമേ ബാധകമാക്കാവൂ എന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം അടക്കമുള്ള കാര്യങ്ങളിൽ ഇവയ്ക്ക് സാധുത നൽകാനാവില്ല. കാനോൻ നിയമം വ്യക്തിഗതനിയമമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുനൽകിയ പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. കർണാടക കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് ക്ലാരൻസ് പയസാണ് ഹർജി നൽകിയത്. മുസ്ലിം സമുദായത്തിൽ മുത്തലാഖിനു സാധുത നൽകുന്നതു പോലെ ക്രൈസ്തവരുടെ കാര്യത്തിൽ കാനോൻ നിയമങ്ങൾക്ക് സാധുത നൽകണമെന്നായിരുന്നു ആവശ്യം. ഇന്ത്യൻ നിയമങ്ങൾക്കു സമാനമാണ് കാനോൻ നിയമങ്ങളെന്ന് ഹർജിക്കാർ വാദിച്ചു. പുനർവിവാഹത്തിനു സഭാകോടതികൾ അംഗീകാരം നൽകണമെങ

ന്യൂഡൽഹി: ക്രൈസ്തവരുടെ കാനോൻനിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങൾ മറികടക്കുന്നതാകരുതെന്ന് സുപ്രീംകോടതി. വിവാഹമോചനത്തിലും ഇതു ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കാനോൻനിയമം ക്രൈസ്തവർക്കുള്ള വ്യക്തി നിയമമായാൽ ത്തന്നെ ആത്മീയ കാര്യങ്ങളിലും സഭാസംബന്ധമായ കാര്യങ്ങളിലും മാത്രമേ ബാധകമാക്കാവൂ എന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം അടക്കമുള്ള കാര്യങ്ങളിൽ ഇവയ്ക്ക് സാധുത നൽകാനാവില്ല.
കാനോൻ നിയമം വ്യക്തിഗതനിയമമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുനൽകിയ പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. കർണാടക കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് ക്ലാരൻസ് പയസാണ് ഹർജി നൽകിയത്. മുസ്ലിം സമുദായത്തിൽ മുത്തലാഖിനു സാധുത നൽകുന്നതു പോലെ ക്രൈസ്തവരുടെ കാര്യത്തിൽ കാനോൻ നിയമങ്ങൾക്ക് സാധുത നൽകണമെന്നായിരുന്നു ആവശ്യം. ഇന്ത്യൻ നിയമങ്ങൾക്കു സമാനമാണ് കാനോൻ നിയമങ്ങളെന്ന് ഹർജിക്കാർ വാദിച്ചു. പുനർവിവാഹത്തിനു സഭാകോടതികൾ അംഗീകാരം നൽകണമെങ്കിൽ വിവാഹമോചനം ഉറപ്പാക്കണമെന്നു കാനോൻ നിയമത്തിൽ നിർബന്ധമാണ്.
ബഹുഭാര്യത്വമോ ഒന്നിൽക്കൂടുതൽ ഭർത്താവോ ഉണ്ടാകരുതെന്ന ഇന്ത്യൻ നിയമങ്ങൾക്കു സമാനമാണിതെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി വാദിച്ചു. സഭാകോടതികളിൽനിന്ന് വിവാഹമോചനം നേടിയശേഷം പിന്നീട് വിവാഹംകഴിച്ച കത്തോലിക്കാ സമുദായക്കാർ ബഹുഭാര്യത്വ കേസ് നേരിടേണ്ടിവരുന്നു. മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹമോചനം അംഗീകരിക്കുന്നുണ്ടെങ്കിൽ സഭാ കോടതികളുടേതും അംഗീകരിക്കണം. കത്തോലിക്കരുടെ വ്യക്തിനിയമമാണ് കാനോൻ നിയമങ്ങളെന്നും അദ്ദേഹം വാദിച്ചു.
ഹർജിക്കാരന്റെ വാദങ്ങളെ കേന്ദ്രസർക്കാരും എതിർത്തിരുന്നു. 1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം, 1869-ലെ വിവാഹമോചനനിയമം എന്നിവയെ കാനോൻ നിയമങ്ങൾ മറികടക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നത്. ഇതോടെ ക്രൈസ്തവർക്ക് വിവാഹ മോചനത്തിന് സിവിൽ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്. ഇല്ലാത്ത പക്ഷം നിയമപരമായി വിവാഹ മോചനത്തിന് സാധുത കിട്ടുകയില്ല.

