- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻട്രൻസ് പരീക്ഷയ്ക്കൊപ്പം +2 ഫലവും പരിഗണിക്കണം; സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കാനാകില്ല; മെഡിക്കൽ-എൻജിനീയറിങ് പ്രവേശനത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: മെഡിക്കൽ/എൻജിനീയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. സ്‌കൂൾ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാർക്ക് വെയിറ്റേജ് കൂടി പരിഗണിച്ചാകണം പ്രവേശനം നടത്തേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പിനായി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാൽ, ഇവയെ നിയന്ത്രിക്കണം. വിദ്യാഭ്യാസം കച്ചവടമാക്കാൻ അനുവദിക്കരുത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദ്ദേശം ഉണ്ടാക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി. സ്വകാര്യ മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

X
ന്യൂഡൽഹി: മെഡിക്കൽ/എൻജിനീയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. സ്‌കൂൾ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാർക്ക് വെയിറ്റേജ് കൂടി പരിഗണിച്ചാകണം പ്രവേശനം നടത്തേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പിനായി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാൽ, ഇവയെ നിയന്ത്രിക്കണം. വിദ്യാഭ്യാസം കച്ചവടമാക്കാൻ അനുവദിക്കരുത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദ്ദേശം ഉണ്ടാക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.
സ്വകാര്യ മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
Next Story

