- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ ഹെറാൾഡ് കേസിൽ സോണിയയും രാഹുലും ഹാജരാകേണ്ടതില്ലെന്നു സുപ്രീം കോടതി; ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശങ്ങളും പരമോന്നത കോടതി നീക്കി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും നാഷണൽ ഹെറാൾഡ് കേസിൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് സുപ്രീം കോടതി. 20ന് ഹാജരാകണമെന്നു നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ചാണു സുപ്രീം കോടതി നിർദ്ദേശം. ഡൽഹി ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശ

X
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും നാഷണൽ ഹെറാൾഡ് കേസിൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് സുപ്രീം കോടതി. 20ന് ഹാജരാകണമെന്നു നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ചാണു സുപ്രീം കോടതി നിർദ്ദേശം.
ഡൽഹി ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശങ്ങൾ എല്ലാം സുപ്രീം കോടതി നീക്കുകയുംചെയ്തു. കപിൽ സിപിലാണ് സോണിയക്കും രാഹുലിനും വേണ്ടി കോടതിയിൽ ഹാജരായത്.
ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങൾ കേസിന്റെ ഗതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് ജെ എസ് ഖെഹർ നിരീക്ഷിച്ചു. കേസ് നൽകിയ സുബ്രഹ്മണ്യ സ്വാമി തുടർ വാദത്തിനായി 12ന് ഹാജരാകാമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ 19വരെ വരാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നതെന്നും കപിൽ സിബൽ കോടതിയെ ബോധിപ്പിച്ചു.
Next Story

