ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ സുപ്രീംകോടതി രംഗത്ത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് 15 മിനിറ്റിനകം എത്തിക്കാൻ അരുണാചൽ പ്രദേശ് ഗവർണർക്ക് സുപ്രീംകോടതി ഇന്നു നിർദ്ദേശം നൽകിയിരുന്നു. പിന്നീട് ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി അടിയന്തിര നടപടികൾ സ്വീകരിച്ചത്.