- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനക്കയറ്റത്തിനു സംവരണം അവകാശമല്ലെന്നു സുപ്രീം കോടതി; സംവരണ നയം രൂപീകരിക്കൽ കോടതിയുടെ പരിധിയിൽ വരില്ല; തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്
ന്യൂഡൽഹി: പിന്നോക്ക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിനു സംവരണം അവകാശമല്ലെന്നു സുപ്രീം കോടതി. രാജ്യത്തെ സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തിൽ പട്ടിക ജാതി, പട്ടികവർഗക്കാർക്ക് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹർജികളിലാണ് ഉത്തരവ്. സംവരണം ഏർപ്പെടുത്താനുള്ള നയരുപീകരണം കോടതിയുടെ പരിധിയിൽ വരില്ലെന്നും സ്ഥാനക്കയറ്റത്തിന് സംവരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉയർന്ന തസ്തികളിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാൻ സർവ്വേ നടത്താൻ ഉത്തർപ്രദേശ് സർക്കാറിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിലാണ് കോടതി ഉത്തരവ്. ഭരണഘടനയുടെ 16ാം വകുപ്പ് 4 എ, 4 ബി ഉപവകുപ്പുകൾ പ്രകാരം സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം വേണമോ എന്ന് തീരുമാനിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ട്. എന്നാൽ നിർബന്ധമായും സംവരണം ഏർപ്പെടുത്തണമെന്ന് ഈ വകുപ്പ് അനുശാസിക്കുന്നില്ല. അത് സംസ്ഥാന സർക്കാറുകളുടെ വിവേചന അധികാരമാണെന്നും സുപ്രീംകോടതി ചൂണ്

ന്യൂഡൽഹി: പിന്നോക്ക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിനു സംവരണം അവകാശമല്ലെന്നു സുപ്രീം കോടതി. രാജ്യത്തെ സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തിൽ പട്ടിക ജാതി, പട്ടികവർഗക്കാർക്ക് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹർജികളിലാണ് ഉത്തരവ്.
സംവരണം ഏർപ്പെടുത്താനുള്ള നയരുപീകരണം കോടതിയുടെ പരിധിയിൽ വരില്ലെന്നും സ്ഥാനക്കയറ്റത്തിന് സംവരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉയർന്ന തസ്തികളിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാൻ സർവ്വേ നടത്താൻ ഉത്തർപ്രദേശ് സർക്കാറിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിലാണ് കോടതി ഉത്തരവ്. ഭരണഘടനയുടെ 16ാം വകുപ്പ് 4 എ, 4 ബി ഉപവകുപ്പുകൾ പ്രകാരം സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം വേണമോ എന്ന് തീരുമാനിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ട്.
എന്നാൽ നിർബന്ധമായും സംവരണം ഏർപ്പെടുത്തണമെന്ന് ഈ വകുപ്പ് അനുശാസിക്കുന്നില്ല. അത് സംസ്ഥാന സർക്കാറുകളുടെ വിവേചന അധികാരമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജോലിയിൽ നിയമനവുമായി ബന്ധപ്പെട്ടും രാജ്യത്തെ പിന്നോക്ക -ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണമുണ്ട്. എന്നാൽ, ജോലിയിൽ സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള കാര്യം അവകാശമല്ലെന്നാണു കോടതി നിലപാട്.
പുതിയ നിയമനിർമ്മാണം നടത്താനോ പ്രാതിനിധ്യം പരിശോധിക്കാൻ സർവ്വേ നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനോ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പിസി പന്ത് എന്നിവരുൾപ്പെട്ട ഭരണഘട ബഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച നയരൂപീകരണം സുപ്രീംകോടതിയുടെ പരിധിയിൽ വരില്ലെന്നും കോടതി അറിയിച്ചു. പൊതുമേഖല ബാങ്കുകളിൽ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും നേരത്തെ സുപ്രീംകോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

