- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കു പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി; ഭരണഘടനാപരമായി അടിസ്ഥാനമില്ല; ആർത്തവം ശാരീരിക അവസ്ഥ; ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരിൽ വിവേചനം പാടില്ലെന്നും നിരീക്ഷണം
ന്യുഡൽഹി: ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കു പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി. ഇക്കാര്യത്തിനു ഭരണഘടനാപരമായി അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. ആർത്തവം ശാരീരിക അവസ്ഥയാണ്. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരിൽ വിവേചനം പാടില്ലെന്നും നീതിപീഠം നിഷ്‌കർഷിച്ചു. ശബരിമല കേസിന്റെ ഗൗരവം കൂട്ടുന്നത് ലിംഗസമത്വത്തിന് ഭീഷണിയെന്നും സുപ്രീം കോടതി വിലയിരുത്തി. എന്തടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നതെന്നും, ഭരണഘടനയെ മറികടക്കാൻ ആചാരങ്ങൾക്കാകുമോ എന്നും കോടതി ചോദിച്ചു. ലിംഗവിവേചനമാണ് കോടതി പ്രധാനമായും ചർച്ചചെയ്യുന്നത്. ആചാരങ്ങളുടെ ശരിതെറ്റുകളിലേക്കു കടക്കുന്നില്ല എന്നും കോടതി പറഞ്ഞു. ആൺ പെൺ വിവേചനം ഈശ്വരൻ കാണിക്കാറില്ല. ഭരണഘടനാപരമായി എന്തധികാരമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നും കേസ് പരിഗണിച്ച വേളയിൽ കോടതി ചോദിച്ചിരുന്നു. ലിംഗത്തിന്റെ പേരിൽ വേദമോ ഉപനിഷത്തുകളോ വിവേചനം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ന്യുഡൽഹി: ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കു പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി. ഇക്കാര്യത്തിനു ഭരണഘടനാപരമായി അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു.
ആർത്തവം ശാരീരിക അവസ്ഥയാണ്. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരിൽ വിവേചനം പാടില്ലെന്നും നീതിപീഠം നിഷ്‌കർഷിച്ചു.
ശബരിമല കേസിന്റെ ഗൗരവം കൂട്ടുന്നത് ലിംഗസമത്വത്തിന് ഭീഷണിയെന്നും സുപ്രീം കോടതി വിലയിരുത്തി. എന്തടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നതെന്നും, ഭരണഘടനയെ മറികടക്കാൻ ആചാരങ്ങൾക്കാകുമോ എന്നും കോടതി ചോദിച്ചു. ലിംഗവിവേചനമാണ് കോടതി പ്രധാനമായും ചർച്ചചെയ്യുന്നത്. ആചാരങ്ങളുടെ ശരിതെറ്റുകളിലേക്കു കടക്കുന്നില്ല എന്നും കോടതി പറഞ്ഞു.
ആൺ പെൺ വിവേചനം ഈശ്വരൻ കാണിക്കാറില്ല. ഭരണഘടനാപരമായി എന്തധികാരമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നും കേസ് പരിഗണിച്ച വേളയിൽ കോടതി ചോദിച്ചിരുന്നു. ലിംഗത്തിന്റെ പേരിൽ വേദമോ ഉപനിഷത്തുകളോ വിവേചനം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

