- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്നു സുപ്രീം കോടതി; മല കയറുന്ന പുരുഷന്മാരുടെ വ്രതശുദ്ധി അളക്കുന്നത് എങ്ങനെയെന്നും പരമോന്നത നീതിപീഠം
ന്യൂഡൽഹി: ആർത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്നു സുപ്രീം കോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ ചോദ്യം. വ്രതശുദ്ധി വരുത്തിയെന്ന് അവകാശപ്പെട്ടു മല കയറുന്ന പുരുഷന്മാരുടെ വ്രതശുദ്ധി അളക്കുന്നത് എങ്ങനെയെന്നും പരമോന്നത നീതിപീഠം ചോദിച്ചു. അജ്ഞാതന്റെ കത്തിന്റെ അടിസ്ഥാനത്തിലല്ലേ ഹൈക്കോടതി വിലക്കെന്നും സുപ്രീം കോടതി ചോദിച്ചു. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണു ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ആകാമെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞയാഴ്ച ശുപാർശ ചെയ്തിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിശ്വാസികളായ സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ലിംഗസമത്വം സ്ത്രീകളുടെ അടിസ്ഥാന അവകാശമാണെന്ന് സുപ്രീംകോടതിയും വ്യക

ന്യൂഡൽഹി: ആർത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്നു സുപ്രീം കോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ ചോദ്യം.
വ്രതശുദ്ധി വരുത്തിയെന്ന് അവകാശപ്പെട്ടു മല കയറുന്ന പുരുഷന്മാരുടെ വ്രതശുദ്ധി അളക്കുന്നത് എങ്ങനെയെന്നും പരമോന്നത നീതിപീഠം ചോദിച്ചു.
അജ്ഞാതന്റെ കത്തിന്റെ അടിസ്ഥാനത്തിലല്ലേ ഹൈക്കോടതി വിലക്കെന്നും സുപ്രീം കോടതി ചോദിച്ചു. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണു ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ആകാമെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞയാഴ്ച ശുപാർശ ചെയ്തിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വിശ്വാസികളായ സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ലിംഗസമത്വം സ്ത്രീകളുടെ അടിസ്ഥാന അവകാശമാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു.
പത്തിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദർശനത്തിൽനിന്നു വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണു പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ശബരിമലയിൽ സ്ത്രീകളെ തടയാൻ ഭരണഘടനാപരമായി സാധിക്കില്ലെന്നാണ് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രൻ നേരത്തെ കോടതിയെ അറിയിച്ചത്. ഭരണഘടനയുടെ 25, 26 വകുപ്പുകൾ അനുസരിച്ച് സ്ത്രീകൾക്ക് പുരുഷന് തുല്യമായി ആരാധന നടത്താനുള്ള അവകാശമുണ്ട്. ഇതു ലംഘിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. എല്ലാവരുടെയും ക്ഷേത്രമായതിനാൽ സ്ത്രീകൾ ശബരിമലയിൽ വരുന്നത് തടയാൻ കഴിയില്ലെന്നും അമിക്കസ്‌ക്യൂറി പറഞ്ഞു. ശാരീരികമായ അവസ്ഥ പരിഗണിച്ചാണ് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതെന്ന വാദം രാജു രാമചന്ദ്രൻ ചോദ്യംചെയ്തു. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റിനിർത്തുന്നത് അപമാനകരമാണ്. ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് എല്ലാ ഭക്തരെയും ഒരുപോലെ കാണണം. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കൂടി ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

