- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ വേണ്ടെന്ന് സുപ്രീംകോടതി; 500 മീറ്റർ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം; നിലവിൽ ലൈസൻസ് ഉള്ളവർക്ക് മാർച്ച് 31 വരെ പ്രവർത്തിക്കാം; ഏപ്രിൽ ഒന്നോടെ കേരളത്തിലെ നിരവധി ബീവറേജസ് ഔട്ട്ലറ്റുകൾക്കും ബിയർപാർലറുകൾക്കും പൂട്ടുവീഴും
ന്യൂഡൽഹി: ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ വേണ്ടെന്നും നിലവിൽ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടണമെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ദേശീയ പാതയോരത്തും 500 മീറ്റർ പരിധിയിലും പ്രവർത്തിക്കുന്ന എല്ലാ മദ്യശാലകളും അടച്ചൂപൂട്ടണമെന്നാണ് കോടതി ഉത്തരവ്. നിലവിൽ ലൈസൻസ് ഉള്ളവക്ക് മാർച്ച് 31 വരെ പ്രവർത്തിക്കാം. ഏപ്രിൽ ഒന്നു മുതൽ പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ദേശീയ പാതയോരങ്ങളിൽ മദ്യശാലകളുടെ പരസ്യബോർഡുകളും പാടില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് നിർണായകമായ ഈ വിധി പുറപ്പെടുവിച്ചത്. വിധി ഏപ്രിൽ ഒന്നു മുതൽ പാതയോരത്ത് ദേശീയ പാതകൾ പ്രവർത്തിക്കുന്നില്ലെന്ന് അതത് തദ്ദേശ സ്ഥാപങ്ങളും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. കോടതി വിധി നടപ്പിലാകുന്നതോടെ രാജ്യത്താകമാനം ആയിരക്കണക്കിന് മദ്യശാലകൾ അടച്ചുപൂട്ടേണ്ടി വരും. കേരളത്തിലും നിരവധി ബീവറേജസ് ഔട്ട്‌ലറ്റുകളും ബിയർ-വൈൻ പാർലറുകളും അടച്ചു പൂട്ടേണ്ടി വരും. മദ്യശാലകൾ ക

ന്യൂഡൽഹി: ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ വേണ്ടെന്നും നിലവിൽ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടണമെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ദേശീയ പാതയോരത്തും 500 മീറ്റർ പരിധിയിലും പ്രവർത്തിക്കുന്ന എല്ലാ മദ്യശാലകളും അടച്ചൂപൂട്ടണമെന്നാണ് കോടതി ഉത്തരവ്. നിലവിൽ ലൈസൻസ് ഉള്ളവക്ക് മാർച്ച് 31 വരെ പ്രവർത്തിക്കാം. ഏപ്രിൽ ഒന്നു മുതൽ പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ദേശീയ പാതയോരങ്ങളിൽ മദ്യശാലകളുടെ പരസ്യബോർഡുകളും പാടില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് നിർണായകമായ ഈ വിധി പുറപ്പെടുവിച്ചത്. വിധി ഏപ്രിൽ ഒന്നു മുതൽ പാതയോരത്ത് ദേശീയ പാതകൾ പ്രവർത്തിക്കുന്നില്ലെന്ന് അതത് തദ്ദേശ സ്ഥാപങ്ങളും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. കോടതി വിധി നടപ്പിലാകുന്നതോടെ രാജ്യത്താകമാനം ആയിരക്കണക്കിന് മദ്യശാലകൾ അടച്ചുപൂട്ടേണ്ടി വരും. കേരളത്തിലും നിരവധി ബീവറേജസ് ഔട്ട്‌ലറ്റുകളും ബിയർ-വൈൻ പാർലറുകളും അടച്ചു പൂട്ടേണ്ടി വരും.
മദ്യശാലകൾ കാരണം പ്രധാനപാതകളിലെ യാത്രക്കാർക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഗതാഗതം തടസ്സപെടുന്നതിനും അപകടങ്ങൾക്കും മദ്യശാലകളുടെ പ്രവർത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ദേശീയപാതയോരങ്ങളിൽ നിന്ന് മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതോടെ ആളുകളുടെ ശ്രദ്ധയിൽ അവ പെടില്ല എന്ന വാദം ഉന്നയിച്ച് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
നേരത്തെ ദേശീയ-സംസ്ഥാന പാതകളുടെ സമീപത്തെ ബിവറേജസ് കോർപറേഷന്റെ ചില്ലറവിൽപ്പനശാലകൾ മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ നിരവധി സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നാണ് അന്ന് മന്ത്രിയായിരുന്ന കെ ബാബു പറഞ്ഞത്. ദേശീയപാതയോരത്ത് 69ഉം സംസ്ഥാന പാതയോരത്ത് 67ഉം ചില്ലറവിൽപ്പനശാലകൾ പ്രവർത്തിച്ചിരുന്നു. ഇതിൽ മദ്യനയത്തിന്റെ ഭാഗമായി പലതും പൂട്ടിപ്പോയിരുന്നു. ഇപ്പോഴത്തെ കോടതി വിധിയോടെ സംസ്ഥാനത്തെ ദേശീയപാതയോരങ്ങളിൽ നിന്നും മദ്യശാലകൾ പൂർണമായും അപ്രത്യക്ഷമാകും.

