- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കർണന്റെ മനോനില പരിശോധിക്കാൻ മെഡിക്കൽ കമ്മിറ്റിയെ നിയമിച്ച് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്; 2017 ഫെബ്രുവരി എട്ടിനു ശേഷം പുറപ്പെടുവിച്ച വിധികൾ പരിഗണിക്കേണ്ടെന്നും ഉത്തരവ്; ജഡ്ജിമാർക്കെതിരെ തുടർച്ചയായി വിധികൾ പ്രഖ്യാപിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയെ പൂട്ടാൻ ഒടുവിൽ അവസാന തന്ത്രവുമായി പരമോന്നത നീതിപീഠം
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാർക്കെതിരെ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് കർണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ബംഗാൾ ഹൈക്കോടതി ജഡ്ജി പി.എസ്.കർണനെതിരെയാണ് കോടതി വിധി. കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് പി.എസ്.കർണനെ പരിശോധിക്കാൻ കൊൽക്കത്തയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ബംഗാൾ ഡിജിപിയും സംസ്ഥാന സർക്കാരും ഇതിനായി സൗകര്യമൊരുക്കണം. മെഡിക്കൽ പരിശോധനാ ഫലം മെയ് എട്ടിന് കോടതിയിൽ സമർപ്പിക്കണം. 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികൾക്കും മറ്റും സുപ്രീം കോടതി നിർദ്ദേശവും നൽകി. കോടതിയലക്ഷ്യക്കേസിൽ നടപടി നേരിടുന്ന ജസ്റ്റിസ് പി.എസ്. കർണൻ, തനിക്ക് സുപ്രീം കോടതിയിലെ മുതിർന്

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാർക്കെതിരെ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് കർണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ബംഗാൾ ഹൈക്കോടതി ജഡ്ജി പി.എസ്.കർണനെതിരെയാണ് കോടതി വിധി. കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് പി.എസ്.കർണനെ പരിശോധിക്കാൻ കൊൽക്കത്തയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ബംഗാൾ ഡിജിപിയും സംസ്ഥാന സർക്കാരും ഇതിനായി സൗകര്യമൊരുക്കണം. മെഡിക്കൽ പരിശോധനാ ഫലം മെയ് എട്ടിന് കോടതിയിൽ സമർപ്പിക്കണം. 2017 ഫെബ്രുവരി എട്ടിനു ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികൾക്കും മറ്റും സുപ്രീം കോടതി നിർദ്ദേശവും നൽകി.
കോടതിയലക്ഷ്യക്കേസിൽ നടപടി നേരിടുന്ന ജസ്റ്റിസ് പി.എസ്. കർണൻ, തനിക്ക് സുപ്രീം കോടതിയിലെ മുതിർന്ന ഏഴ് ജഡ്ജിമാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന് വിവാദം സൃഷ്ടിച്ചിരുന്നു. കോടതിയലക്ഷ്യക്കേസിൽ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്ത ജഡ്ജി സി.എസ്.കർണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ഇന്ത്യൻ നീതിന്യായ സംവിധാനത്തിലെ അത്യപൂർവ സംഭവമായിരുന്നു.
സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കുള്ള കത്തുകളിലാണ് ജഡ്ജിമാർക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്.
എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ജസ്റ്റിസ് കർണൻ. 2015 ൽ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സിഎസ് കർണൻ രംഗത്തുവന്നുത്തായിരുന്നു സംഭവത്തിന്റെ തുടക്കം. തന്റെ ജൂഡീഷ്യൽ പ്രവൃത്തികളിൽ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്ന് ജസ്റ്റിസ് സിഎസ് കർണൻ ഭീഷണി മുഴക്കിയത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനായി മദ്രാസ് ഹൈക്കോടതി സുപ്രീ കോടതിയുടെ സഹായം തേടിയിരിക്കുകയായിരുന്നു. ഒരു ദളിതൻ കൂടിയായ തന്നെ ചീഫ് ജസ്റ്റിസ് സഞ്ജയ് കൗൾ അധിക്ഷേപിച്ചുവെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി/പട്ടികവർഗ കമ്മീഷനെ സമീപിക്കുമെന്നും ജസ്റ്റിസ് കർണൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഫ്രെബ്രുവരി ഏഴിനാണ് മുൻ സുപ്രീംകോടതി ജഡ്ജിമാർക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ച ജസ്റ്റിസ് സിഎച്ച് കർണ്ണനെതിരെ സുപ്രീംകോടതിയുടെ കോടതീയലക്ഷ്യ നോട്ടീസ് അയച്ചത്. കൊൽക്കത്ത ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ജുഡീഷ്യൽ അധികാരങ്ങളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഫെബ്രുവരി പതിമൂന്നിന് ജസ്റ്റിസ് കർണ്ണൻ കോടതിക്ക് മുമ്പിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ അടങ്ങുന്ന ഏഴംഗ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ജസ്റ്റിസ് കർണ്ണൻ കോടതി നടപടിയെ നിഷേധിക്കുകയായിരുന്നു.

