- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മായിയമ്മക്ക് മരുമക്കൾക്കെതിരെ പരാതി നൽകാൻ പറ്റില്ല; മകനെതിരെ അമ്മക്കും സഹോദരനെതിരെ സഹോദരിക്കും പരാതി നൽകാം: ഒരു സ്ത്രീയുടെ അവകാശം നിഷേധിച്ചു കൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം സംരക്ഷിക്കേണ്ട എന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മരുമകളെ കുറിച്ച് അമ്മായിയമ്മക്ക് പരാതി പറയാനുണ്ടങ്കിൽ എന്തു ചെയ്യും? കേസുമായി കോടതിയെ സമീപിക്കാൻ എളുപ്പം സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ കോടതി നടപടികളിൽ നടക്കുന്ന വിചിത്രമായ കാര്യം. ഭർതൃമാതാവിന് മരുമകൾക്കെതിരെ ഗാർഹികപീഡനക്കേസ് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതാണ് പുതിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഒരു സ്ത്രീ മറ്റൊരു സത്രീക്കെതിരെ പരാതി നൽകേണ്ട എന്നു നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ, മകനെതിരെ അമ്മയ്ക്കും സഹോദരനെതിരെ സഹോദരിക്കും പരാതിനൽകാമെന്ന് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഒരു സ്ത്രീയുടെ അവകാശം ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം നിലനിർത്തേണ്ടെന്ന നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ, കോടതിയിൽ ചോദ്യമുയർന്നേക്കാവുന്ന വ്യക്തതക്കുറവും സത്യവാങ്മൂലത്തിൽ കാണാം. പുരുഷനെതിരെ ഭാര്യക്കുമാത്രമല്ല, അമ്മയ്‌ക്കോ സഹോദരിക്കോ കൂടെ താമസിക്കുന്ന മറ്റേതൊരു സ്ത്രീക്കോ ഗാർഹികപീഡനത്തിന് പരാതിനൽകാം. എന്നാൽ, സ്ത്രീക്കെതിരെ ഗാർഹ

ന്യൂഡൽഹി: മരുമകളെ കുറിച്ച് അമ്മായിയമ്മക്ക് പരാതി പറയാനുണ്ടങ്കിൽ എന്തു ചെയ്യും? കേസുമായി കോടതിയെ സമീപിക്കാൻ എളുപ്പം സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ കോടതി നടപടികളിൽ നടക്കുന്ന വിചിത്രമായ കാര്യം. ഭർതൃമാതാവിന് മരുമകൾക്കെതിരെ ഗാർഹികപീഡനക്കേസ് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതാണ് പുതിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഒരു സ്ത്രീ മറ്റൊരു സത്രീക്കെതിരെ പരാതി നൽകേണ്ട എന്നു നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ, മകനെതിരെ അമ്മയ്ക്കും സഹോദരനെതിരെ സഹോദരിക്കും പരാതിനൽകാമെന്ന് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഒരു സ്ത്രീയുടെ അവകാശം ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം നിലനിർത്തേണ്ടെന്ന നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ, കോടതിയിൽ ചോദ്യമുയർന്നേക്കാവുന്ന വ്യക്തതക്കുറവും സത്യവാങ്മൂലത്തിൽ കാണാം. പുരുഷനെതിരെ ഭാര്യക്കുമാത്രമല്ല, അമ്മയ്‌ക്കോ സഹോദരിക്കോ കൂടെ താമസിക്കുന്ന മറ്റേതൊരു സ്ത്രീക്കോ ഗാർഹികപീഡനത്തിന് പരാതിനൽകാം. എന്നാൽ, സ്ത്രീക്കെതിരെ ഗാർഹികപീഡനത്തിന് പരാതിനൽകാൻ എല്ലാവർക്കും കഴിയില്ല. ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകൾക്കെതിരെ (ഭർതൃമാതാവ്, ഭർതൃസഹോദരി തുടങ്ങിയവർ) ഭാര്യക്കോ ഭർത്താവിനോ പരാതിനൽകാം. തിരിച്ച് ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകൾക്ക് പുരുഷന്മാർക്കെതിരെ മാത്രമേ പരാതിനൽകാനാവൂ എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
അടിമുടി ആശയക്കുഴപ്പം നിറഞ്ഞ ഈ സത്യവാങ്മൂലം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകൾക്കെതിരെ പരാതി നൽകാമെന്ന ആശയം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കും. ഭർത്താവിന്റെ അമ്മ നൽകിയ പരാതിയിൽ ഗാർഹികപീഡന നിയമപ്രകാരം കേസെടുത്തതിനെതിരെ മുംബൈ സ്വദേശിനി നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
വനിതാ ശിശുക്ഷേമമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സഞ്ജയ് കുമാർ സിൻഹയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കുടുംബബന്ധങ്ങളിൽ സ്ത്രീകളുടെ അവകാശം സംരക്ഷിക്കലും സുരക്ഷയുമാണ് ഗാർഹികപീഡന നിയമംകൊണ്ട് ലക്ഷ്യമാക്കുന്നത്.

