- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡിനു തിരിച്ചടി; പ്രത്യേക ബെഞ്ചിനു വിടണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യമാണു കോടതി നിരസിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ആവശ്യം പരിഗണിക്കാനാകില്ലെന്നു കോടതി അറിയിച്ചു. അമിക്കസ് ക്യൂറി രാമമൂർത്തിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടർന്നു. മതപരമായ കാര്യങ്ങളിൽ ഭരണഘടനാ സാധുതയില്ലാതെ സ്ത്രീകളെ വിലക്കാനാകില്ലെന്ന് കേസ് പരിഗണിച്ചപ്പോൾ നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് വിലക്കില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ ആചാരങ്ങൾ എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കു പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യമാണു കോടതി നിരസിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ആവശ്യം പരിഗണിക്കാനാകില്ലെന്നു കോടതി അറിയിച്ചു. അമിക്കസ് ക്യൂറി രാമമൂർത്തിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടർന്നു.
മതപരമായ കാര്യങ്ങളിൽ ഭരണഘടനാ സാധുതയില്ലാതെ സ്ത്രീകളെ വിലക്കാനാകില്ലെന്ന് കേസ് പരിഗണിച്ചപ്പോൾ നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് വിലക്കില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ ആചാരങ്ങൾ എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കു പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ആർത്തവം ശാരീരിക അവസ്ഥയാണ്. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരിൽ വിവേചനം പാടില്ലെന്നും നീതിപീഠം നിഷ്‌കർഷിച്ചു. ശബരിമല കേസിന്റെ ഗൗരവം കൂട്ടുന്നത് ലിംഗസമത്വത്തിന് ഭീഷണിയെന്നും സുപ്രീം കോടതി വിലയിരുത്തി. എന്തടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നതെന്നും, ഭരണഘടനയെ മറികടക്കാൻ ആചാരങ്ങൾക്കാകുമോ എന്നും കോടതി ചോദിച്ചു. ലിംഗവിവേചനമാണ് കോടതി പ്രധാനമായും ചർച്ചചെയ്യുന്നത്. ആചാരങ്ങളുടെ ശരിതെറ്റുകളിലേക്കു കടക്കുന്നില്ല എന്നും കോടതി പറഞ്ഞു. ആൺ പെൺ വിവേചനം ഈശ്വരൻ കാണിക്കാറില്ല. ഭരണഘടനാപരമായി എന്തധികാരമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നും കേസ് പരിഗണിച്ച വേളയിൽ കോടതി ചോദിച്ചിരുന്നു. ലിംഗത്തിന്റെ പേരിൽ വേദമോ ഉപനിഷത്തുകളോ വിവേചനം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

