- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി വിധി അനുസരിച്ച് ജസ്റ്റിസ് കർണൻ ഇനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും; പിന്നാലെ വരുന്നത് ഇംപീച്ച്‌മെന്റ് നടപടിയും: രാജ്യം കടന്നുപോകുന്നത് അത്യപൂർവ നിയമ നടപടിയിലൂടെ
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയായ ഒരാളെ സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് ചേർന്ന് ശിക്ഷിക്കുക. അത്യപൂർവമായ സംഭവമാണ് ഇന്ത്യയിൽ നിയമവ്യവസ്ഥയിൽ നടന്നു കൊണ്ടിരിക്കുന്നത്. കോടതി വിധി അനുസരിച്ച് ജസ്റ്റിസ് കർണൻ ഇനി ജയിൽശിക്ഷ അനുഭവിക്കേണ്ടി വരും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ സുപ്രീംകോടതി തന്നെ വിധിയിൽ ഇളവു വരുത്താൻ തയ്യാറാകേണ്ടി വരും. ഭരണഘടനയുടെ 141ാം വകുപ്പ് അനുസരിച്ച് കോടതിവിധി രാജ്യത്തെ നിയമമാണ്. അതു നടപ്പാക്കാൻ ചുമതലപ്പെട്ടവർ രാജ്യത്തെ സർക്കാരുമാണ്. അതിനെ മറികടക്കാൻ ഹൈക്കോടതികൾക്കോ മറ്റു കോടതികൾക്കോ കഴിയില്ല. ജസ്റ്റിസ് കർണന്റെ വിഷയത്തിൽ ഇനി നടപടി സ്വീകരിക്കേണ്ടത് പൊലീസും ഭരണകൂടവുമാണ്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കർണൻ പുറപ്പെടുവിച്ച ഉത്തരവുകൾ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജഡ്ജി ഉൾപ്പെട്ട കേസ് ആ ജഡ്ജി തന്നെ വിധിപറയരുതെന്ന നിയമം നിലനിൽക്കുമ്പോഴാണ് ജസ്റ്റിസ് കർണൻ തനിക്ക് അനുകൂലമായി വിധി പറയുകയും സുപ്രീം കോടതിയിലെ ജഡ്ജിമാരെ ശിക്ഷിക്കുകയും ചെയ്തത്. കർണന്റെ ഉത്തരവുകൾ

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയായ ഒരാളെ സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് ചേർന്ന് ശിക്ഷിക്കുക. അത്യപൂർവമായ സംഭവമാണ് ഇന്ത്യയിൽ നിയമവ്യവസ്ഥയിൽ നടന്നു കൊണ്ടിരിക്കുന്നത്. കോടതി വിധി അനുസരിച്ച് ജസ്റ്റിസ് കർണൻ ഇനി ജയിൽശിക്ഷ അനുഭവിക്കേണ്ടി വരും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ സുപ്രീംകോടതി തന്നെ വിധിയിൽ ഇളവു വരുത്താൻ തയ്യാറാകേണ്ടി വരും. ഭരണഘടനയുടെ 141ാം വകുപ്പ് അനുസരിച്ച് കോടതിവിധി രാജ്യത്തെ നിയമമാണ്. അതു നടപ്പാക്കാൻ ചുമതലപ്പെട്ടവർ രാജ്യത്തെ സർക്കാരുമാണ്. അതിനെ മറികടക്കാൻ ഹൈക്കോടതികൾക്കോ മറ്റു കോടതികൾക്കോ കഴിയില്ല. ജസ്റ്റിസ് കർണന്റെ വിഷയത്തിൽ ഇനി നടപടി സ്വീകരിക്കേണ്ടത് പൊലീസും ഭരണകൂടവുമാണ്.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കർണൻ പുറപ്പെടുവിച്ച ഉത്തരവുകൾ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജഡ്ജി ഉൾപ്പെട്ട കേസ് ആ ജഡ്ജി തന്നെ വിധിപറയരുതെന്ന നിയമം നിലനിൽക്കുമ്പോഴാണ് ജസ്റ്റിസ് കർണൻ തനിക്ക് അനുകൂലമായി വിധി പറയുകയും സുപ്രീം കോടതിയിലെ ജഡ്ജിമാരെ ശിക്ഷിക്കുകയും ചെയ്തത്. കർണന്റെ ഉത്തരവുകൾ അസാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതും. അതുകൊണട് സർക്കാറിന് ഇനി എളുപ്പത്തിൽ നടപടികളുമായി മുന്നോട്ടുപോകാം.
തനിക്കെതിരെ നീക്കം നടക്കുന്നതായി ബോധ്യമായാൽ നിയമപ്രകാരം പരാതി നൽകുകയാണ് ജസ്റ്റിസ് കർണൻ ചെയ്യേണ്ടിയിരുന്നതെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കീഴടങ്ങലല്ലാതെ ജസ്റ്റിസ് കർണന്റെ മുന്നിൽ മറ്റു മാർഗങ്ങളില്ലെന്നാണ് ഇവരുടെ പക്ഷം. ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നാൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാവുന്നതാണ്. 100 എംപിമാർ ഒപ്പിട്ട നിവേദനം ആദ്യം സ്പീക്കർക്ക് കൈമാറണം. സ്പീക്കർ ഇതു സുപ്രീം കോടതിയിലേക്ക് അയയ്ക്കും. സുപ്രീം കോടതി റിപ്പോർട്ട് തയാറാക്കി സ്പീക്കർക്ക് തിരിച്ചയക്കും. സഭ വിഷയം ചർച്ച ചെയ്ത് വോട്ടെടുപ്പു നടത്തും. പ്രമേയം പാസായാൽ അത് രാഷ്ട്രപതിയുടെ അംഗീകരത്തിനയയ്ക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ജഡ്ജി പദവിയിൽനിന്നു ആരോപണ വിധേയൻ പുറത്താക്കപ്പെടും. മിസ്ബിഹേവിയർ (പെരുമാറ്റദൂഷ്യം), ഇൻകപ്പാസിറ്റി (അയോഗ്യത) ഈ രണ്ട് കാരണങ്ങളെത്തുടർന്നാണ് ഇംപീച്ച്‌മെന്റ് നടപടി ആരംഭിക്കുന്നത്.
ഇന്ത്യയിലെ ജഡ്ജിമാരിൽ ആരെയും ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന വി. രാമസ്വാമി ക്രമക്കേടു നടത്തിയെന്ന ആരോപണത്തെത്തുടർന്നു നടപടി നേരിട്ടു. എന്നാൽ തമിഴ് എംപിമാർ പ്രമേയത്തെ എതിർത്തു. നടപടി പൂർത്തിയാക്കാനായില്ല. സർവീസിൽനിന്നു വിരമിക്കുന്നതുവരെ രാമസ്വാമിയെ ചുമതലകളിൽനിന്നു ഒഴിവാക്കി. തന്റെ ചേംബറിൽ അദ്ദേഹത്തിനു വെറുതേ ഇരിക്കേണ്ടിവന്നു.
ബംഗാൾ ഹൈക്കോടതി ജഡ്ജിയായിരുന്ന സൗമിത്ര സെന്നിനും അഴിമതി ആരോപണത്തെത്തുടർന്നു നടപടി നേരിടേണ്ടിവന്നു. എന്നാൽ ഇംപീച്ച്‌മെന്റ് നടപടികൾ പൂർത്തിയാകുന്നതിനു മുൻപേ അദ്ദേഹം രാജിവച്ചു.

