- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ നിയമന അധികാരം ലഫ്റ്റനന്റ് ഗവർണർക്കു തന്നെ; പക്ഷേ, സംസ്ഥാന സർക്കാരിന്റെ ശുപാർശകൾ പരിഗണിക്കണം: ഇരുപക്ഷത്തെയും പരിഗണിച്ച് ഡൽഹി ഹൈക്കോടതി വിധി
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി സർക്കാരിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന നിയമനാധികാര വിവാദത്തിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥ നിയമനത്തിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാണെന്നു വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ ശുപാർശകൾ പരിഗണിക്കണമെന്നും നിർദേശിച്ചു. ലഫ്റ്റനന്റ് ഗവർണറുടെ അധികാരത്തെ കുറിച്ചുള

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി സർക്കാരിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന നിയമനാധികാര വിവാദത്തിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥ നിയമനത്തിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാണെന്നു വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ ശുപാർശകൾ പരിഗണിക്കണമെന്നും നിർദേശിച്ചു.
ലഫ്റ്റനന്റ് ഗവർണറുടെ അധികാരത്തെ കുറിച്ചുള്ള വിജ്ഞാപനത്തിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. നിയമനങ്ങളിൽ ലഫ്റ്റനന്റ് ഗവർണർക്കു പൂർണ അധികാരം നൽകിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി വിധി.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ അധികാരത്തിന്മേൽ കൈകടത്തുന്ന വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ കോടതി വിധി എഎപിക്ക് തിരിച്ചടിയായി. അതേസമയം ഡൽഹി സർക്കാരിനെ പിന്തുണച്ച് ഹൈക്കോടതി നൽകിയ ഉത്തരവിനെ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്ങിന്റെ അധികാരത്തെ കുറിച്ച് ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ലഫ്. ഗവർണർക്ക് പൂർണ അധികാരം നൽകികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം സംശയാസ്പദമാണെന്ന ഹൈക്കോടതി പരാമർശമാണ് സ്റ്റേ ചെയ്തത്.

