- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെമ്മറി കാർഡ് രേഖയാണോ അതോ തൊണ്ടി മുതലാണോ? നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തേടി ദിലീപ് നൽകിയ ഹർജി ഇന്നുപരിഗണിക്കുമ്പോൾ കോടതി ആദ്യം ഉത്തരം തേടുന്നത് ഈ ചോദ്യങ്ങൾക്ക്: രേഖയാണെന്നും പ്രതിക്ക് അർഹതയുണ്ടെന്നും ദിലീപിന് വേണ്ടി വാദിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ രോഹ്തഗി
ന്യൂഡൽഹി; നടി ആക്രമിക്കപ്പട്ട കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണോ പ്രധാന തർക്കവിഷയമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി കോടതി ഇന്നു വീണ്ടും പരിഗണിക്കും. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നത് വിശദമായി ഇന്നു പരിശോധിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മെമ്മറി കാർഡ് പ്രതികളിൽ നിന്നും കണ്ടെടുത്ത തൊണ്ടി മുതൽ ആണെന്നും അത് പ്രതിയായ ദിലീപിന് കൈമാറാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് എടുത്തു. വിഷയത്തിൽ വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.കേസിൽ തനിക്കെതിരെ പൊലീസ് സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും പകർപ്പ് ലഭിച്ചാൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നുമാണ് ദിലീപിന്റ വാദം. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ മെമ്മറി കാർഡ് ഉൾപ്പൈടയുള്ള രേഖകൾ പ്രതിക്ക് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതെ ത

ന്യൂഡൽഹി; നടി ആക്രമിക്കപ്പട്ട കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണോ പ്രധാന തർക്കവിഷയമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി കോടതി ഇന്നു വീണ്ടും പരിഗണിക്കും. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നത് വിശദമായി ഇന്നു പരിശോധിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മെമ്മറി കാർഡ് പ്രതികളിൽ നിന്നും കണ്ടെടുത്ത തൊണ്ടി മുതൽ ആണെന്നും അത് പ്രതിയായ ദിലീപിന് കൈമാറാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് എടുത്തു. വിഷയത്തിൽ വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.കേസിൽ തനിക്കെതിരെ പൊലീസ് സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും പകർപ്പ് ലഭിച്ചാൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നുമാണ് ദിലീപിന്റ വാദം. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ മെമ്മറി കാർഡ് ഉൾപ്പൈടയുള്ള രേഖകൾ പ്രതിക്ക് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതെ തുടർന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
മെമ്മറി കാർഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തിൽ പെടുന്നതാണെന്നും ക്രിമിനൽ നടപടി ചട്ടപ്രകാരം അതിന്റെ പകർപ്പിന് ഹർജിക്കാരന് അവകാശമുണ്ടെന്നും ദിലിപീനുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു. മെമ്മറി കാർഡ് തൊണ്ടിമുതലിന്റെ ഗണത്തിൽ പെടുന്നതാണെന്നും ഹർജിക്കാരനു നൽകാനാവില്ലെന്നും സർക്കാരിനുവേണ്ടി ഹരേൻ പി.റാവൽ വാദിച്ചു. മെമ്മറി കാർഡ്, കേസിലെ തൊണ്ടിതന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയത്.
മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് കേസിന്റെ പ്രാഥമിക വാദത്തിനിടെ സുപ്രീം കോടതി ആരാഞ്ഞിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാർഡ് കിട്ടിയാൽ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി വാദിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്ന് മുകുൾ രോഹ്തഗി വാദിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് എങ്ങനെ നൽകാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ മെയിൽ ആണെങ്കിൽ പ്രിന്റ് എടുക്കാം. ദൃശ്യങ്ങൾ എങ്ങനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു. സിആർപിസി 207 പ്രകാരം മെമ്മറി കാർഡിന്റെ പകർപ്പ് നൽകാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് രോഹ്തഗി മറുപടി നൽകി. മെമ്മറികാർഡ് രേഖയല്ലെ, അത് പുറത്തുവിട്ടാൽ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെൻസിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോൾ നൽകാൻ ആകില്ലെന്ന ഹൈക്കോടതി തീർപ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണ്. ഏഴോളം ദൃശ്യങ്ങൾ ഒരുമിപ്പിച്ചതാണ് കാർഡിലുള്ളത്. മെമ്മറി കാർഡ് നൽകാതിരിക്കാൻ പറഞ്ഞ വാദങ്ങൾ അപ്രസക്തമാണ് തുടങ്ങിയ വാദങ്ങളാണ് രോഹ്ത്തഗി ഉന്നയിച്ചത്. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോയെന്ന് കോടതി ചോദിച്ചു. അതേയെന്നായിരുന്നു മുകുൾ രോഹ്തഗിയുടെ മറുപടി. മെമ്മറി കാർഡ് രേഖയല്ലെന്ന കാര്യം അപ്പോൾ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ആവർത്തിച്ചു. ഭാഗമാണെന്നാണ് റോഹ്തഗി മറുപടി നൽകിയത്. പൊലീസ് രേഖയിൽ ഈ വസ്തു മെറ്റീരിയൽ ആയാണോ രേഖയായാണോ നിർവചിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് റിപ്പോർട്ടിന്റെ ഭാഗമായ രേഖയാണ് മെമ്മറി കാർഡെങ്കിൽ മറ്റുബുദ്ധിമുട്ടുകൾ ഇല്ലെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ പറഞ്ഞു.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ലഭിച്ചാൽ പ്രോസിക്യൂഷൻ കേസ് വ്യാജമെന്ന് തെളിയിക്കാമെന്ന് റോഹ്തഗി പറഞ്ഞു. പൊലീസ് റിപ്പോർട്ടിൽ രേഖയായി മെമ്മറി കാർഡ് ചേർത്തിട്ടില്ലെങ്കിൽ അത് രേഖയെന്ന് പരിഗണിച്ച് സിആർപിസി പ്രകാരം നൽകാനാകില്ലെന്ന് കോടതി. മെമ്മറി കാർഡ് ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ടെന്ന് തെളിയിക്കാമെന്ന് രോഹ്തഗി കോടതിയെ അറിയിച്ചു.
അതേസമയം ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. മെമ്മറി കാർഡ് മെറ്റീരിയൽ ആയാണ് പരിഗണിച്ചതെന്നും അതിനാൽ അത് നൽകാൻ ആകില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കണ്ടു പരിശോധിക്കാം. കോപ്പി നൽകാൻ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. ഇതോടെയാണ് മെമ്മറി കാർഡ് കേസിൽ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാൻ കോടതി തീരുമാനിച്ചത്. ഐടി. നിയമം അടക്കം പ്രതിക്ക് മെമ്മറികാർഡിന്റെ പകർപ്പ് നൽകാൻ സാധിക്കുമോയെന്ന് പരിശോധിക്കും.

