- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലങ്ങളിലേക്കും പള്ളികളിലേക്കും ഒരുപാടുപണം വരുന്നതുകൊണ്ടാണ് കായിക ബലം ഉപയോഗിച്ചുള്ള തർക്കങ്ങൾ വരുന്നത്; മതപരമായ ഇത്തരം വിഷയങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ല; പിറവം പള്ളി തർക്കത്തിൽ കോടതി അലക്ഷ്യം എടുക്കുന്നതും ഗുണകരമല്ല; ഹർജികൾ ഹൈക്കോടതി മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കട്ടെയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പിറവം പള്ളി തങ്ങൾക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം വിഷയങ്ങളിൽ കോടതി അലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലേയ്ക്കും പള്ളികളിലേയ്ക്കും ഒരു പാട് പണം വരുന്നതുകൊണ്ടാണ് കായികബലം ഉപയോഗിച്ചു ഉള്ള തർക്കങ്ങൾ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജികൾ മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കാനും നിർദേശിച്ചു. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഏപ്രിൽ 19 ന് ആണ് സുപ്രീം കോടതി വിധിച്ചത്. സുപ്രീംകോടതിവിധിയെ തുടർന്ന് മെയ് എട്ടിന് പള്ളിയിൽ പ്രവേശിച്ച് കുർബാന അർപ്പിക്കാൻ ഓർത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ ചർച്ചയ്ക്കു വിളിച്ചു. നിയമ

ന്യൂഡൽഹി: പിറവം പള്ളി തങ്ങൾക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം വിഷയങ്ങളിൽ കോടതി അലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി.
അമ്പലങ്ങളിലേയ്ക്കും പള്ളികളിലേയ്ക്കും ഒരു പാട് പണം വരുന്നതുകൊണ്ടാണ് കായികബലം ഉപയോഗിച്ചു ഉള്ള തർക്കങ്ങൾ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജികൾ മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കാനും നിർദേശിച്ചു. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഏപ്രിൽ 19 ന് ആണ് സുപ്രീം കോടതി വിധിച്ചത്. സുപ്രീംകോടതിവിധിയെ തുടർന്ന് മെയ് എട്ടിന് പള്ളിയിൽ പ്രവേശിച്ച് കുർബാന അർപ്പിക്കാൻ ഓർത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ ചർച്ചയ്ക്കു വിളിച്ചു. നിയമോപദേശം തേടി നാല് ദിവസത്തിനകം വിധി നടപ്പിലാക്കാമെന്ന് കളക്ടർ ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടികളുമായി ഓർത്തഡോക്സ് സഭ മുന്നോട്ട് പോയത്.
സുപ്രീംകോടതി വിധികൾ നടപ്പാക്കുന്നതിൽ സർക്കാർ വിവേചനം കാട്ടുന്നുവെന്ന ആരോപണം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പിറവം പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയ സർക്കാർ, ശബരിമല കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ തിടുക്കംകാട്ടുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കിരൺ നാരായണനാണ് കോടതിയെ സമീപിച്ചത്. പള്ളി കേസിൽ സാവകാശം തേടിയതുപോലെ ശബരിമല കേസിലെ വിധി നടപ്പാക്കാൻ സാവകാശം തേടണമെന്നായിരുന്നു ആവശ്യം.
പള്ളി കേസിൽ സർക്കാർ കക്ഷിയല്ലെന്നും ശബരിമല കേസിൽ സർക്കാർ കക്ഷിയാണെന്നും അതിനാൽ രണ്ട് കേസും സമാനമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ പി ആർ രാമചന്ദ്രമേനോൻ, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പള്ളി കേസിലെ വിധി രണ്ടു കക്ഷികൾ തമ്മിലുള്ള കേസിന്റെ വിധിയാണ്. സർക്കാർ കക്ഷിയുമല്ല. പള്ളി കേസിലെ വിധി ശരിയായി മനസ്സിലാക്കാതെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജി കോടതി തള്ളുകയും ചെയ്തു.
ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്നായിരുന്നു വിധി. ഈ വിധി നടപ്പാക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.
ശബരിമല വിധി നടപ്പിലാക്കാനുള്ള സർക്കാർ ശ്രമങ്ങളെ പ്രതിരോധിക്കാൻ ബിജെപിയും കോൺഗ്രസും ഉന്നയിച്ച പ്രധാന ആക്ഷേപങ്ങളിലൊന്നായിരുന്നു പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ഇടപെടുന്നില്ലയെന്നത്. ഈ വിമർശനങ്ങൾക്കാണ് കോടതി തന്നെ മറുപടി നൽകിയത്.
രണ്ടു സാമുദായിക വിഭാഗങ്ങൾ തമ്മിലുള്ള സിവിൽ കേസ് എന്ന നിലയിൽ പരിഗണിച്ച ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ലാത്തതുകൊണ്ട് വിധി നടപ്പാക്കുന്നതിനുള്ള ബാധ്യത സർക്കാരിനല്ല. എന്നാൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചതും പൗരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ടതുമായ ശബരിമല വിധിയിൽ സംസ്ഥാന സർക്കാർ കക്ഷിയായതിനാൽ അത് നടപ്പാക്കുന്നതിനുള്ള ബാധ്യത സർക്കാരിനാണ്. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് പറയുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2017 ജൂലായിൽ എറണാകുളത്ത് പിറവം പള്ളി പ്രശ്നത്തിലുണ്ടായ വിധി നടപ്പാക്കാത്തതെന്തുകൊണ്ടാണെന്ന് ബിജെപി. ചോദ്യമുന്നയിച്ചിരുന്നു. അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ ചോദിച്ചു. പള്ളി സിറിയൻ ഓർത്തഡോക്‌സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി തീർപ്പ് കല്പിച്ചിട്ടും പിണറായി ഇടപെടാത്തതിനെയാണ് ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ വിമർശിച്ചത്. എന്നാൽ, പള്ളിക്കേസും ശബരിമലക്കേസും സമാനമല്ലെന്ന് തന്നെയാണ് കോടതി വിധി.

