വാഷിങ്ടൺ: 'ഡാകാ' പ്രോഗ്രാം തുടരണമെന്നുള്ള രണ്ട് ഫെഡറൽ കോടതിവിധികൾ തള്ളണമെന്നാവശ്യപ്പെട്ട് ട്രംമ്പ് ഭരണ കൂടം സുപ്രീം കോടതിയിൽസമർപ്പിച്ച അപ്പീൽ കേൾക്കുന്നതിന് ജഡ്ജിമാർ വിസമ്മതിച്ചു.

ഫെബ്രുവരി 26 നാണ് അപ്പീൽ സുപ്രീം കോടതിയിൽ വാദത്തിനായിഎത്തിയത്.മാർച്ച് 5 ന് ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നത്തടയണമെന്നാവശ്യപ്പെട്ട് സാൻഫ്രാൻസിസ്‌ക്കൊ യു എസ് ഡിസ്ട്രിക്റ്റ്കോടതിയിൽ സമർപ്പിച്ച കേസ്സിന് അനുകൂലമായി സറ്റേ അനുവദിച്ചിരുന്നു. സുപ്രീം കോടതി അപ്പീൽ കേൾക്കുന്നതിന്വിസമ്മതിച്ചതോടെ ട്രംമ്പിന് മാർച്ച് അഞ്ചാം തിയ്യതി ഡാകാ പ്രോഗ്രാംഅവസാനിപ്പിക്കുവാൻ സാധ്യമല്ലെന്ന് ഇന്ത്യൻ അമേരിക്കൻ ഇമ്മിഗ്രേഷൻഅറ്റോർണി കൽപ്പന പെഡി ബോൾട്ടാ പറഞ്ഞു.

ഡാകാ പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് അമേരിക്കയിൽ തുടർന്നുംതങ്ങുന്നതിനുള്ള അപേക്ഷ ഫയൽ ചെയ്യാവുന്നതാണെന്നും കൽപ്പനപറഞ്ഞു.80000 വരുന്ന ചെറുപ്പക്കാരിൽ 7000 ഇന്ത്യൻ വംശജരുംഉൾപ്പെടുന്നു. സുപ്രീം കോടതി വിധി ഇവർക്ക് തൽക്കാലംആശ്വാസമായിട്ടുണ്ട്. ജോബ് വിസ നീട്ടിക്കിട്ടുന്നതിനും, ഡ്രൈവിങ്ങ്ലൈസൻസ് ലഭിക്കുന്നതിനും ഇതോടെ തടസ്സങ്ങൾ മാറി. സുപ്രീം കോടതി വീണ്ടുംഈ കേസ്സ് എന്ന് കേൾക്കും എന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലുംമാർച്ച് 5 ന് മുമ്പ് ഉണ്ടാകുകയില്ലെന്ന് ഉറപ്പായി.