- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിക്ക് ഭർത്താവിൽ നിന്നു ലഭിച്ച സ്വത്തിൽ സഹോദരന് അവകാശമില്ലെന്ന് സുപ്രിം കോടതി; മക്കളില്ലാത്ത സഹോദരിയുടെ സ്വത്തിൽ മേൽ അവകാശം ഉന്നയിച്ച ഡെറാഡൂൺ സ്വദേശിക്ക് കോടതിയിൽ നിന്ന് പ്രതികൂല ഉത്തരവ്
ന്യൂഡൽഹി: സഹോദരിക്ക് ഭർതൃഗൃഹത്തിൽ നിന്ന് ലഭിച്ച സ്വത്തിന് സഹോദരൻ അവകാശിയല്ലെന്ന് സുപ്രിം കോടതി വിധി. മക്കളില്ലാതെ മരിച്ച സഹോദരിയുടെ സ്വത്തിൽ അവകാശം ഉന്നയിച്ച ഡെറാഡൂൺ സ്വദേശി ദുർഗാ പ്രസാദിന്റെ കേസിലാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, ആർ. ഭാനുമതി എന്നിവർ വിധി പറഞ്ഞിരിക്കുന്നത്. വിധവയായ സഹോദരിയുടെ സ്വത്തിന്മേൽ അവകാശം ഉന്നയിച്ച ദുർഗാ പ്രസാദ് ഇവിടെ നിന്ന് നാലാഴ്ചയ്ക്കുള്ളിൽ ഒഴിയണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 1940കളിൽ ഹെം റാം ശാർമ സ്വന്തമാക്കിയതാണ് നിലവിൽ കേസിലുള്ള പ്രോപ്പർട്ടി. ശർമയുടെ മരണ ശേഷം മകൻ ബാൽദേവിനാണ് ഈ സ്വത്തിൻേമലുള്ള അവകാശം. എന്നാൽ ബാൽദേവ് മരിച്ചതോടെ ഭാര്യ ലളിതയായി ഈ സ്വത്തിന്റെ അവകാശം. എന്നാൽ നാലു വർഷം മുമ്പ് 2013-ൽ ലളിത മരിക്കുകയും ചെയ്തതോടെയാണ് സഹോദരൻ ദുർഗ പ്രസാദ് ഈ സ്വത്തിൽ അവകാശം ഉന്നയിച്ച് രംഗത്തെത്തിയത്. മരിച്ച ലളിതയ്ക്ക് കുട്ടികളില്ലായിരുന്നു. മാത്രമല്ല, വിൽപത്രം എഴുതാതെയാണ് അവർ മരിക്കുന്നത്. സഹോദരിയുടെ മരണത്തോടെ സ്വത്തിന

ന്യൂഡൽഹി: സഹോദരിക്ക് ഭർതൃഗൃഹത്തിൽ നിന്ന് ലഭിച്ച സ്വത്തിന് സഹോദരൻ അവകാശിയല്ലെന്ന് സുപ്രിം കോടതി വിധി. മക്കളില്ലാതെ മരിച്ച സഹോദരിയുടെ സ്വത്തിൽ അവകാശം ഉന്നയിച്ച ഡെറാഡൂൺ സ്വദേശി ദുർഗാ പ്രസാദിന്റെ കേസിലാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, ആർ. ഭാനുമതി എന്നിവർ വിധി പറഞ്ഞിരിക്കുന്നത്. വിധവയായ സഹോദരിയുടെ സ്വത്തിന്മേൽ അവകാശം ഉന്നയിച്ച ദുർഗാ പ്രസാദ് ഇവിടെ നിന്ന് നാലാഴ്ചയ്ക്കുള്ളിൽ ഒഴിയണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
1940കളിൽ ഹെം റാം ശാർമ സ്വന്തമാക്കിയതാണ് നിലവിൽ കേസിലുള്ള പ്രോപ്പർട്ടി. ശർമയുടെ മരണ ശേഷം മകൻ ബാൽദേവിനാണ് ഈ സ്വത്തിൻേമലുള്ള അവകാശം. എന്നാൽ ബാൽദേവ് മരിച്ചതോടെ ഭാര്യ ലളിതയായി ഈ സ്വത്തിന്റെ അവകാശം. എന്നാൽ നാലു വർഷം മുമ്പ് 2013-ൽ ലളിത മരിക്കുകയും ചെയ്തതോടെയാണ് സഹോദരൻ ദുർഗ പ്രസാദ് ഈ സ്വത്തിൽ അവകാശം ഉന്നയിച്ച് രംഗത്തെത്തിയത്. മരിച്ച ലളിതയ്ക്ക് കുട്ടികളില്ലായിരുന്നു. മാത്രമല്ല, വിൽപത്രം എഴുതാതെയാണ് അവർ മരിക്കുന്നത്.
സഹോദരിയുടെ മരണത്തോടെ സ്വത്തിന് താനാണ് അവകാശിയെന്നും സഹോദരിയുടെ കുടുംബാംഗമാണ് താനെന്നുമാണ് ഇയാൾ അവകാശമുന്നയിച്ചത്. മാത്രമല്ല, വർഷങ്ങളായി താൻ സഹോദരിക്കൊപ്പം ജീവിച്ചതിനാൽ താനാണ് പിന്തുടർച്ചാവകാശി എന്നും ദുർഗാപ്രസാദ് അവകാശപ്പെട്ടു. സഹോദരിക്കൊപ്പം ചേർന്ന് ഒരു മെഡിക്കൽ ബിസിനസ് നടത്തി വരികയായിരുന്നു ഇയാൾ.
എന്നാൽ 1972-ലെ യുപി അർബൻ ബിൽഡിങ്‌സ് (റെഗുലേഷൻ ഓഫ് ലെറ്റിങ്, റെന്റ് ആൻഡ് എവിക്ഷൻ) ആക്ട് പരിശോധിച്ച കോടതി, ദുർഗാ പ്രസാദിക്ക് സ്വത്തിൽ യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇയാൾ ലളിതയുടെ സ്വത്തിന് നിയമപരമായ അവകാശിയല്ലെന്നും ലളിതയ്ക്ക് സ്വത്ത് ഭർതൃവീട്ടുകാരിൽ നിന്ന് ലഭിച്ചതിനാൽ അവരുടെ കുടുംബാംഗമാല്ലാത്ത ദുർഗാപ്രസാദിക്ക് ഇതിന്മേൽ അവകാശം ഉന്നയിക്കാൻ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. മരിച്ചത് ഹിന്ദു സ്ത്രീ ആയതിനാൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമവും കോടതി പരിശോധിച്ചിരുന്നു.
സ്വത്ത് ഭർത്താവിൽ നിന്നും ഭർതൃപിതാവിൽ നിന്നും പകർന്നു കിട്ടിയതിനാൽ ഇവരുടെ കുടുംബാംഗങ്ങൾക്കാണ് സ്വത്തി•േ-ലുള്ള അവകാശമെന്നും കോടതി വിധിച്ചിട്ടുണ്ട്.

