ൻസ്റ്റഗ്രാമിൽ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. ജീവിതത്തിലെ രസകരമായ പല ഫോട്ടോകളും നല്ല കാപ്ഷനുകളോടെ ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.

ലൂസിഫർ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പൃഥ്വിയുടെ മടിയിലിരിക്കുന്ന മകൾ അല്ലിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'ദാദാ... എന്നെ കേൾക്കൂ' എന്ന് അല്ലി പറയുമ്പോൾ 'ദാദ ആക്ഷൻ പറയുന്ന തിരക്കിലാണ്,' എന്നീ ക്യാപ്ഷനുകളും ബിസി ദാദ, സ്മാർട്ട് അല്ലി എന്നീ ഹാഷ് ടാഗുകളും ചേർത്തായിരുന്നു സുപ്രിയയുടെ പോസ്റ്റ്.

പോസ്റ്റിന് താഴെ 'ചേച്ചീ ടൈം കിട്ടുമ്പോൾ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ്? എന്നൊരു ചോദ്യവുമായി പൃഥിരാജിന്റെ ഗേൾ ഫാൻസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീൻസ് കമന്റിട്ടു. മറുപടി കമന്റിട്ടതോ സാക്ഷാൽ പൃഥ്വിയും. 'ഞാൻ തന്നാൽ മതിയോ' എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതികളായ ആരാധികമാർ, 'ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ' എന്ന കമന്റോടെ പൃഥിക്കു നന്ദിയും പറഞ്ഞു.