- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക; 60 വയസ്സുള്ള നായകന്റെ അമ്മയായി 50 വയസ്സുള്ള നായിക; ടേക് ഓഫിലെ യഥാർത്ഥ താരമായ പാർവ്വതിക്ക് കിട്ടിയത് നായക നടനേക്കാൾ കുറഞ്ഞ പ്രതിഫലം; വുമൺ ഇൻ മലയാളം സിനിമ കലക്ടീവിന്റെ ലക്ഷ്യം ലിംഗ സമത്വം; പൃഥ്വി രാജിന്റെ ഭാര്യയുടെ ലേഖനം ചർച്ചയാകുമ്പോൾ
കൊച്ചി: മലയാള സിനിമയിൽ നടിമാർക്കും മറ്റു വനിത പ്രവർത്തകർക്കുമായി രൂപപ്പെടുത്തിയ വുമൺ ഇൻ മലയാളം സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ സുപ്രിയ മേനോൻ ഹഫിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. താരാധിപത്യത്തിനെതിരായ വെളിപ്പെടുത്തലാണ് ഇതിലുള്ളത്. സിനിമയിൽ സ്ത്രീ തുല്യത ഉറപ്പാക്കാൻ രൂപപ്പെടുത്തിയ സംഘടനയുടെ ലക്ഷ്യങ്ങളും, അംഗങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയാണ് സുപ്രിയയുടെ ലേഖനം. നടിമാരുടെ തുറന്നു പറച്ചിലുകൾ ഇതിലുണ്ട്. മലയാള സിനിമയിൽ നായകനും നായികയും തമ്മിൽ വലിയ അന്തരമാണുള്ളത്. 60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക, 60 വയസ്സുള്ള നായകന്റെ അമ്മയായി 50 വയസ്സുള്ള നായിക എന്നതാണ് സിനിമയുടെ അവസ്ഥയെന്ന് റിമ കല്ലിങ്കൽ പ്രതികരിച്ചതായി ലേഖനത്തിൽ സുപ്രിയ പറയുന്നു. മികച്ച വിജയം നേടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ടതും, മുഴുനീള കഥാപാത്രവുമായിരുന്നു നടി പാർവ്വതി. എന്നാൽ പ്രധാന കഥാപാത്രമായിട്ടും നായകനടന്മാരേക്കാൾ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് കിട്ടിയതെന
കൊച്ചി: മലയാള സിനിമയിൽ നടിമാർക്കും മറ്റു വനിത പ്രവർത്തകർക്കുമായി രൂപപ്പെടുത്തിയ വുമൺ ഇൻ മലയാളം സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ സുപ്രിയ മേനോൻ ഹഫിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. താരാധിപത്യത്തിനെതിരായ വെളിപ്പെടുത്തലാണ് ഇതിലുള്ളത്.
സിനിമയിൽ സ്ത്രീ തുല്യത ഉറപ്പാക്കാൻ രൂപപ്പെടുത്തിയ സംഘടനയുടെ ലക്ഷ്യങ്ങളും, അംഗങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയാണ് സുപ്രിയയുടെ ലേഖനം. നടിമാരുടെ തുറന്നു പറച്ചിലുകൾ ഇതിലുണ്ട്. മലയാള സിനിമയിൽ നായകനും നായികയും തമ്മിൽ വലിയ അന്തരമാണുള്ളത്. 60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക, 60 വയസ്സുള്ള നായകന്റെ അമ്മയായി 50 വയസ്സുള്ള നായിക എന്നതാണ് സിനിമയുടെ അവസ്ഥയെന്ന് റിമ കല്ലിങ്കൽ പ്രതികരിച്ചതായി ലേഖനത്തിൽ സുപ്രിയ പറയുന്നു.
മികച്ച വിജയം നേടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ടതും, മുഴുനീള കഥാപാത്രവുമായിരുന്നു നടി പാർവ്വതി. എന്നാൽ പ്രധാന കഥാപാത്രമായിട്ടും നായകനടന്മാരേക്കാൾ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് കിട്ടിയതെന്ന് പാർവ്വതി വെളിപ്പെടുത്തിയതായും ലേഖനത്തിൽ പറയുന്നു. വുമൺ ഇൻ മലയാളം സിനിമ കലക്ടീവിന്റെ ലക്ഷ്യം ലിംഗ സമത്വം എന്ന തലക്കെട്ടോടുകൂടെയാണ് സുപ്രിയ മേനോൻ ഹഫിങ്ടൺ പോസ്റ്റിൽ ലേഖനം എഴുതിയിരിക്കുന്നത്.
രേവതി, അഞ്ജലി മേനോൻ, ബീനാ പോൾ തുടങ്ങി ഡബ്ല്യുസിസി അംഗങ്ങളുടെ അഭിപ്രായങ്ങളോടുകൂടെയാണ് ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്.