- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയകാറിന് ഇഷ്ടനമ്പർ നേടാൻ 1.20 ലക്ഷം രൂപ വരെ ലേലം വിളിച്ചിട്ടും പൃഥ്വിരാജിന്റെ ഭാര്യക്ക് ലഭിച്ചില്ല; സുപ്രിയ പിടിവാശിക്കാരിയാണോ എന്ന് ചോദിച്ച് ഗോസിപ്പുകാർ
കൊച്ചി: ഇഷ്ടനമ്പൻ സ്വന്തമാക്കാൻ വേണ്ടി ലക്ഷങ്ങൾ ചെലവിടുന്നത് സെലബ്രിറ്റികളുടെ സ്ഥിരം പരിപാടിയാണ്. മലയാള സിനിമയിലെ വിലയേറിയ താരങ്ങളിൽ ഒരാളായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും പുതിയ വാഹനത്തിന് വേണ്ടി കഴിഞ്ഞദിവസം ലേലം വിളിക്കാനെത്തി. എന്നാൽ, എന്നാൽ സ്വന്തം വാഹനത്തിന് ഇഷ്ട നമ്പർ നേടാൻ ശ്രമിച്ചെങ്കിലും സുപ്രിയയ്ക്ക് പരാജയമടയേണ്ടി
കൊച്ചി: ഇഷ്ടനമ്പൻ സ്വന്തമാക്കാൻ വേണ്ടി ലക്ഷങ്ങൾ ചെലവിടുന്നത് സെലബ്രിറ്റികളുടെ സ്ഥിരം പരിപാടിയാണ്. മലയാള സിനിമയിലെ വിലയേറിയ താരങ്ങളിൽ ഒരാളായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും പുതിയ വാഹനത്തിന് വേണ്ടി കഴിഞ്ഞദിവസം ലേലം വിളിക്കാനെത്തി. എന്നാൽ, എന്നാൽ സ്വന്തം വാഹനത്തിന് ഇഷ്ട നമ്പർ നേടാൻ ശ്രമിച്ചെങ്കിലും സുപ്രിയയ്ക്ക് പരാജയമടയേണ്ടി വന്നു. തന്റെ ഇഷ്ട നമ്പറിനായി 1,20,000 രൂപ വരെ സുപ്രിയ ലേലം വിളിച്ചു. എന്നാൽ നമ്പർ സ്വന്തമാക്കാൻ സുപ്രിയയ്ക്ക് സാധിച്ചില്ല. കെഎൽ 07 സിഡി 7777 എന്ന നമ്പർ ലഭിക്കുന്നതിനായിട്ടാണ് സുപ്രിയ ഒരു ലക്ഷത്തിനു മുകളിൽ ലേലം വിളിച്ചത്.
തിങ്കളാഴ്ച കാക്കനാട് ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. സുപ്രിയയുടെ പിന്മാറ്റത്തോടെ ഗ്യാലക്‌സി ബിൽഡേഴ്‌സ് എംഡിപിഎസ് ജിനാസ് നമ്പർ സ്വന്തമാക്കി. 1,26,000 രൂപയ്ക്കാണ് ജിനാസ് നമ്പർ സ്വന്തമാക്കിയത്. 1,20,000 രൂപ വരെ സുപ്രിയ ലേലത്തില പങ്കെടുത്തെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇങ്ങനെ ലേലത്തിൽ പങ്കെടുക്കാൻ താരത്തിന്റെ ഭാര്യ എത്തി എന്ന് അറിഞ്ഞതോടെ ഗോസിപ്പുകാരും രംഗത്തെത്തി. സുപ്രിയ അൽപ്പം പിടിവാശിക്കാരിയാണെന്നാണ് ഇപ്പോൾ ഇവരുടെ വിമർശനം.
ആകെ ആറ് നമ്പറുകളാണ് ഇന്നലെ ലേലം ചെയ്തത്. 1,65,000 രൂപയാണ് ഈ ഇനത്തിൽ ഖജനാവിലേക്ക് ലഭിച്ചത്.