- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥിരാജ് ആറ് വർഷം മുമ്പ് എൻഡി ടിവിക്ക് നല്കിയ അഭിമുഖം കുത്തിപ്പൊക്കി സുപ്രിയ; പ്രണയിക്കുമ്പോൾ മുംബൈ നഗരത്തിൽ ചുറ്റിയ കഥകൾ പറഞ്ഞ് പൃഥി; വൈറലാകുന്ന വീഡിയോ കാണാം
ഏകദേശം ആറ് വർഷം മുമ്പ് പൃഥിരാജ് എൻഡി ടിവിക്ക് നല്കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഇത് ഇപ്പോൾ വൈറലാകാനുള്ള കാരണം മറ്റാരുമല്ല പൃഥിയുടെ ഭാര്യ സുപ്രിയ തന്നെയാണ്. 2012ൽ ആദ്യ ബോളിവുഡ് ചിത്രമായ അയ്യയുടെ പ്രചരണത്തിന്റെ ഭാഗമായി പൃഥ്വിരാജ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോൾ സുപ്രിയ കുത്തിപ്പൊക്കിയത്. മാത്രമല്ല പൃഥിയും സുപ്രിയയുടെയും പ്രണയകാലത്ത് സുപ്രിയ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനം കൂടിയാണ് എൻഡിടിവി. തന്റെ ഭാര്യ സുപ്രിയ ഒരു മുൻ എൻഡിടിവി റിപ്പോർട്ടറാണെന്നും ഇപ്പോൾ താൻ എന്താണോ അതിന് കാരണം ആ സ്ഥാപനമാണെന്നും സുപ്രിയ തന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളതായി പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. പിന്നാലെ അഭിമുഖകാരി തങ്ങളുടെ മുൻ സഹപ്രവർത്തക റിപ്പോർട്ട് ചെയ്ത വാർത്ത എന്ന മുഖവുരയോടെ സുപ്രിയ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത പ്ലേ ചെയ്യുന്നുമുണ്ട് വീഡിയോയിൽ. പ്രണയകാലത്ത് പലപ്പോഴും സുപ്രിയയെ ഡ്രോപ്പ് ചെയ്യാൻ ഇവിടെ എത്തിയിരുന്നെന്നും പൃഥ്വി അഭിമുഖത്തിൽ പറയുന്നു. 'ഞങ്ങൾ
ഏകദേശം ആറ് വർഷം മുമ്പ് പൃഥിരാജ് എൻഡി ടിവിക്ക് നല്കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഇത് ഇപ്പോൾ വൈറലാകാനുള്ള കാരണം മറ്റാരുമല്ല പൃഥിയുടെ ഭാര്യ സുപ്രിയ തന്നെയാണ്. 2012ൽ ആദ്യ ബോളിവുഡ് ചിത്രമായ അയ്യയുടെ പ്രചരണത്തിന്റെ ഭാഗമായി പൃഥ്വിരാജ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോൾ സുപ്രിയ കുത്തിപ്പൊക്കിയത്.
മാത്രമല്ല പൃഥിയും സുപ്രിയയുടെയും പ്രണയകാലത്ത് സുപ്രിയ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനം കൂടിയാണ് എൻഡിടിവി. തന്റെ ഭാര്യ സുപ്രിയ ഒരു മുൻ എൻഡിടിവി റിപ്പോർട്ടറാണെന്നും ഇപ്പോൾ താൻ എന്താണോ അതിന് കാരണം ആ സ്ഥാപനമാണെന്നും സുപ്രിയ തന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളതായി പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. പിന്നാലെ അഭിമുഖകാരി തങ്ങളുടെ മുൻ സഹപ്രവർത്തക റിപ്പോർട്ട് ചെയ്ത വാർത്ത എന്ന മുഖവുരയോടെ സുപ്രിയ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത പ്ലേ ചെയ്യുന്നുമുണ്ട് വീഡിയോയിൽ. പ്രണയകാലത്ത് പലപ്പോഴും സുപ്രിയയെ ഡ്രോപ്പ് ചെയ്യാൻ ഇവിടെ എത്തിയിരുന്നെന്നും പൃഥ്വി അഭിമുഖത്തിൽ പറയുന്നു.
'ഞങ്ങൾ അടുപ്പം തുടങ്ങിയ കാലത്ത് സുപ്രിയ എൻഡിടിവിയിൽ ജോലി ചെയ്യുകയാണ്. പലപ്പോഴും ഞാൻ ഓഫീസിലേക്ക് ഡ്രോപ്പ് ചെയ്തിട്ടുണ്ട്. ജനറൽ വാർത്തകൾ താൻ ഏറെ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്നും ഇപ്പോഴും താൻ അത് മിസ് ചെയ്യുന്നുണ്ടെന്നും സുപ്രിയ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പഴയ അഭിമുഖത്തിൽ പറയുന്നു.' സമൂഹമാധ്യമങ്ങളിൽ 'ത്രോബാക്ക് തേസ്ഡേ' എന്ന പേരിൽ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുന്ന ഓർമ്മ പങ്കുവെക്കലിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാമിലൂടെ സുപ്രിയ ഈ വീഡിയോ ഫൂട്ടേജ് പങ്കുവച്ചത്.
വ്യാഴാഴ്‌ച്ചകളിൽ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ത്രോബാക്ക് തേർസ്‌ഡേസീരീസിൽ ആണ് പൃഥ്വിരാജ് പങ്കെടുത്ത ഒരു പഴയ ടെലിവിഷൻ അഭിമുഖത്തിന്റെ ക്ലിപ്പിങ് സുപ്രിയാ മേനോൻ പങ്ക് വച്ചത്.
പൃഥ്വിരാജുമായുള്ള വിവാഹത്തിന് മുൻപ് മുംബൈയിൽ മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ. ജോലിയുടെ ഭാഗമായി തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും. 2011ലായിരുന്ന പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. പിറ്റേവർഷമാണ് പൃഥ്വിയുടെ ആദ്യബോളിവുഡ് ചിത്രമെത്തിയത്.
സുപ്രിയയെ പരിചയപ്പെട്ട സന്ദർഭത്തെ കുറിച്ച് ഇതിനു മുൻപും പൃഥ്വി വെളിപ്പെടുത്തിയിട്ടുണ്ട്. ജോലിയുടെ ഭാഗമായിട്ടാണ് സുപ്രിയയെ ആദ്യമായി പരിചയപ്പെടുന്നതെന്നും തെന്നിന്ത്യൻ സിനിമയെ കുറിച്ച് ഫീച്ചർ തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു സുപ്രിയ അന്ന് തന്നെ വിളിച്ചിരുന്നത്. എന്നാൽ അന്ന് താൻ ഷാരൂഖ് ഖാന്റെ ഡോൺ സിനിമ കാണുകയായിരുന്നു. ഞാൻ അടുത്ത ദിവസം തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്നാൽ തൊട്ട് അടുത്ത ദിവസം വിളിച്ചപ്പോൾ സുപ്രിയയും അതേ സിനിമ കാണുകയായിരുന്നു. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് സുപ്രിയയും ഫോൺ കട്ട് ചെയ്തു. ആ സിനിമയെ കുറിച്ചു ഞങ്ങൾക്ക് രണ്ടാൾക്കും ഓരേ അഭിപ്രായമായിരുന്നുവെന്നനും പൃഥി പറഞ്ഞിരുന്നു. ശന്താറാം എന്ന ഗ്രിഗറി ഡേവിഡ് റോബർട്ടിന്റെ പുസ്തകമാണ് തങ്ങളെ കുറച്ചു കൂടി അടുപ്പിച്ചതെന്ന് താര പറഞ്ഞു. ആ പുസ്തകമായിരുന്നു തങ്ങളെ പ്രണയത്തിലേയ്ക്ക് നയിച്ചതന്നെും പൃഥി പറഞ്ഞിരുന്നു.
