- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു; അന്ത്യം കൊച്ചിയിൽ വച്ച്
കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ്. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.
ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു. പത്മ മേനോൻ ആണ് ഭാര്യ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ ഏക മകളാണ്. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്
മറുനാടന് മലയാളി ബ്യൂറോ
Next Story