കൊച്ചി: നടി സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തി. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടി ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്നു. സിനിമാവിേശഷങ്ങൾ പങ്കുവക്കുന്നതിനും പ്രോത്സാഹാനവും തേടിയാണ് നടി ഫേസ്‌ബുക്കിൽ എത്തിയത്.

ഇഷ്ടതാരത്തിന് ആശംസകൾ നേർന്നാണ് ഭൂരിഭാഗം പേരും കമന്റിട്ടത്. എന്നാൽ ഇതിനിടെ സുരഭിയെ പരിഹസിച്ചുകൊണ്ട് ഒരു കമന്റ് വന്നു. ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിർത്തിക്കൂടെ' എന്നായിരുന്നു കമന്റ്.

ഉടൻ തന്നെ സുരഭിയുടെ മറുപടി എത്തി. 'ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ നീയങ്ങ് പൊക്കോളിൻ. ഞാൻ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ' എന്നായിരുന്നു നടിയുടെ മറുപടി.