തിരുവനന്തപുരം: മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവായ സുരഭി ലക്ഷ്മി രഹസ്യം വെളിപ്പെടുത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ചാനൽ പരിപാടിക്കിടെയായിരുന്നു വെളിപ്പെടുത്തൽ.

ദേശീയ അവാർഡ് ജേതാവാണെങ്കിലും ഇതുവരെ സൂപ്പർ താരങ്ങളുടെ നായികയായോ, മുൻനിര കഥാപാത്രമായോ മലയാള സിനിമ സുരഭിയെ കൊണ്ടു വന്നിട്ടില്ല. പക്ഷേ തന്റെ അഭിനയ മികവ് കാഴ്ചവെച്ച് കലാമൂല്യമുള്ള സിനിമകളിൽ സുരഭി തിളങ്ങുന്നു. എന്നാലിപ്പോൾ മോഹൻലാലിന്റെ മകളായി താൻ അഭിനയിച്ചിട്ടുണ്ടെന്ന രഹസ്യമാണ് സുരഭി പങ്കുവെച്ചത്. മോഹൻലാൽ പോലും ഓർക്കാതിരുന്ന കാര്യമായിരുന്നു അത്.

ലാലേട്ടന്റെ മകളായി ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി പറഞ്ഞപ്പോൾ മോഹൻലാൽ ശരിക്കും ഞെട്ടി. രാജീവ് നാഥ് സംവിധാനം ചെയ്ത പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിലായിരുന്നു മോഹൻലാലിന്റെ മകളായി സുരഭി എത്തിയത്. കുട്ടി ആയിരുന്നതുകൊണ്ട് കഥാപാത്രവും സിനിമയും വലിയ ധാരണ ഇല്ലായിരുന്നു, സംവിധായകൻ പറഞ്ഞത് അതേ പോലെ ചെയ്യുകയായിരുന്നെന്നും സുരഭി പറഞ്ഞു.

.