തിരുവനന്തപുരം: ഐഎഫ്എഫ്‌കെ യിൽ നിന്ന് തള്ളപ്പെട്ട മിന്നാമിനുങ്ങ് ചി്ത്രത്തിന്റെ സമാന്തര പ്രദർശനം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിനു സമീപത്തുള്ള ലെനിൻ ബാലവാടിയിലാണ് ഉച്ചതിരിഞ്ഞാണ് പ്രതിഷേധ പ്രദർശനം അരങ്ങേറുന്നത്. മിന്നാമിനുങ്ങിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ സുരഭി ലക്ഷ്്മിയും സംവിധായകൻ അനിൽ തോമസും ചടങ്ങിൽ സംബനധിക്കും.

ദേശീയ പുരസ്‌ക്കാര ജേതാവായിട്ടും സുരഭിയെ ചലച്ചിത്രയിലേയ്ക്ക്ക്ഷണമുണ്ടായില്ലെന്ന ആരോപണം നിലനിൽക്കെയാണ് സുരഭി സമാന്തര പ്രദർശനത്തിനെത്തുന്നത്. 13 വർഷത്തിന് ശേഷം സംസ്ഥാനത്തിന് ലഭിച്ച അംഗീകാരത്തെ വേണ്ട വിധത്തിൽ അക്കാദമി പരിഗണിച്ചില്ലെന്നാണ് ആരോപണം . മിന്നാമിനുങ്ങ് ചിത്രവും ആ ചിത്രത്തിലെ പ്രധാന നടിയും ഒരേ പോലെ അവഗണിക്കപ്പെട്ടതായും പരാതികളുയർന്നു. ഇതാണ് ചലച്ചിത്രമേളയിൽ വിവാദമായത്.

ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന അവാർഡ് ജേതാവായ റജീഷ വിജയൻ പങ്കെടുത്തതോടെയാണ് ദേശീയ പുരസ്‌ക്കാര വിജയി എവിടെ എന്ന ചോദ്യമുയർന്നത്. അതിനെ തുടർന്നാണ് സുരഭിക്ക് പാസ് നിഷേധിച്ചതായുള്ള വിവരം പുറത്തറിഞ്ഞത്.
പാസ്സ് ലഭിക്കുന്നതിനായി കമലിനെ ബന്ധപ്പെട്ടപ്പോൾ പാസ്സ് ശരിയാക്കിയ ശേഷം സെക്ഷനിൽ നിന്നും കോൾ വരുമെന്നായിരുന്നു സുരഭിക്കു കിട്ടിയ സന്ദേശം . കോൾ കാത്തിരുന്ന സുരഭിക്കു നിരാശമാത്രം ബാക്കിയായി . സംഭവം മാധ്യമങ്ങളിലും ചർച്ചയായി

തന്നെ ആരുംതന്നെ ക്ഷണിച്ചിട്ടില്ല എന്നായിരുന്നു സുരഭി മാധ്യമങ്ങളോട് നൽകിയ മറുപടി. ഐ എഫ് എഫ് കെ യുടെ ഉൽഘാടന വേദിയിലേക്ക് ക്ഷണിക്കാതിരിക്കാൻ എന്ത് കുറവായിരുന്നു കേരളം ചലച്ചിത്ര അക്കാദമി സുരഭി ലക്ഷ്മി എന്ന ദേശീയ പുരസ്‌കാര ജേതാവിൽ കണ്ടത്? വിഷയം മാധ്യമങ്ങളിൽ ചർച്ചയായപ്പോൾ കമൽ നൽകിയ മറുപടിയാകട്ടെ ധാർഷ്ട്യം നിറഞ്ഞതും.'ആർക്കും പാസ്സുകൾ വീട്ടിൽ എത്തിച്ചു നൽകാറില്ല, ആരെയും പ്രത്യേകം ക്ഷണിക്കാറുമില്ല'. ഇതിൽ എത്രത്തോളം ശേരിയുണ്ടെന്ന് ഏതൊരാൾക്കും മനസിലാക്കാം.

അതേസമയം തനിക്ക് ലഭിച്ച അംഗീകാരത്തെ ആദരിക്കണം എന്ന് പറയുന്നില്ല എന്നാൽ സംസ്ഥാനത്തിന് ദേശിയ പുരസ്‌കാരത്തിന്റെ തിളക്കം സമ്മാനിച്ച സിനിമയെയെങ്കിലും ഐ എഫ് എഫ് കെ യിൽ ഉൾപ്പെടുത്താമായിരുന്നുവെന്നും അതൊരിക്കലും മേളയുടെ തിളക്കത്തിന് മങ്ങൽ വരുത്തില്ലായിരുന്നെന്നും സുരഭി ലക്ഷ്മി മറുനാടൻ മലയാളിയോട് പറഞ്ഞു.സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്ന ചില വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതു വരെ ആരും ക്ഷണിച്ചിട്ടില്ല. അതിലുപരി ആ ദിവസം തനിക്ക് ദുബായിയിൽ പരിപാടി അവതരിപ്പിക്കേണ്ടതായുണ്ടെന്നും സുരഭി പറഞ്ഞു

സംസ്ഥാനത്തിന് ദേശിയ പുരസ്‌ക്കാരം ലഭിക്കാൻ ഇടയാക്കിയ സിനിമയെ ചലച്ചിത്രമേള തഴഞ്ഞെങ്കിലും സിനിമയെ അങ്ങനെയങ്ങ്് തഴയാൻ നടിയും ദേശീയ പുരസ്‌കാര ജേതാവുമായ സുരഭി തയ്യാറല്ല. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാജ്യാന്തര ചലച്ചിത്ര മേള പൊടിപൊടിക്കുമ്പോൾ ടാഗോയറിന് ഒരു മതിൽ ഇപ്പുറം ലെനിൻ ബാലവാടിയിൽ ഡിസംബർ 12ാം തിയതി മിന്നാമിനുങ്ങ് പ്രദർശിപ്പിക്കും. ഈ പ്രദർശനത്തിന് തീർച്ചയായും എത്തുമെന്ന് സുരഭി ലക്ഷ്മി മറുനാടനോട് പറഞ്ഞു.