ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ മലയാളത്തിൽ അരങ്ങേറുന്ന ചിത്രം എന്ന നിലയിൽ വാർത്തകളിൽ നിറയുകയാണ് രംഗീല. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണു പുതിയ റിപ്പോർട്ടുകൾ.

ഹരീഷ് കണാരൻ, രമേഷ് പിഷാരടി തുടങ്ങിയവരും ഒപ്പമുണ്ടാകും. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഗോവയിലും ചിത്രീകരിക്കും. സന്തോഷ് നായരാണ് സംവിധാനം

മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. സണ്ണി ലിയോൺ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രമാണ് വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത