ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ കമ്പനികളും സ്ഥാപനങ്ങളും ഉപഭോക്താവിൽ നിന്ന് അധിക തുക പിടിക്കുന്നതായി പരാതി ഉയർന്നതോടെ നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ബാങ്ക് നൽകുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് മുകളിൽ അധിക തുക ഈടാക്കാൻ കമ്പനികൾക്കോസ്ഥാപനങ്ങൾക്കോ അധികാരമില്ല. ഇതിനായി ബാങ്കുമായി കരാർ വേണം. അല്ലാത്ത പക്ഷം ഉത്പന്നങ്ങളുടെ വിലമാത്രമേ ഈടാക്കാവൂ.

നിർദ്ദേശം ലംഘിക്കുന്ന കമ്പനികൾക്ക് പത്ത് ബിഡി വീതം പിഴ ഈടാക്കപ്പെടാനാണ് സാധ്യത. കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ അവകാശം അറിയന്നതിന് വേണ്ടി മന്ത്രാലയം തന്നെ അബോധന പരിപാടികളും നടത്തും.