- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേന്ദ്രൻ സമർപ്പിച്ച കള്ളവോട്ടർമാരുടെ പട്ടികയിൽ പറയുന്നവരുടെ വിസ്താരം ഹൈക്കോടതിയിൽ തുടങ്ങി; ഓരോ ദിവസവും വിസ്തരിക്കുന്നത് പത്തുപേരെ വച്ച്; ആദ്യദിനം ഹാജരായത് രണ്ടു പേർ മാത്രം; വിദേശത്തുള്ളവരുടെ പാസ്പോർട്ട് വിവരങ്ങൾ വിദേശകാര്യമന്ത്രാലയം നല്കണം
കൊച്ചി: മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി. ബി. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വിസ്താരം തുടങ്ങി. സുരേന്ദ്രൻ സമർപ്പിച്ച കള്ളവോട്ടു ചെയ്തവരുടെ പട്ടികയിൽ പറഞ്ഞിരിക്കുന്നവരുടെ വിസ്താരമാണ് ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് സുരേന്ദ്രനെ തോൽപ്പിച്ച് മുസ്ലിംലീഗിന്റെ പി.വി. അബ്ദുൾ റസാഖ് വിജയിച്ചത്. വ്യാപകമായി കള്ളവോട്ടു നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നു സുരേന്ദ്രൻ ഹർജിയിൽ ആരോപിക്കുന്നു. വിദേശത്തുള്ളവരും മരിച്ചുപോയവരും അടക്കം 259 പേർ കള്ളവോട്ടു ചെയ്തുവെന്ന കണക്കുകൾ സഹിതമാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. സുരേന്ദ്രൻ സമർപ്പിച്ച 259 പേരെ കോടതിയിലേക്കു വിളിപ്പിച്ചുവരുത്തിയാണ് വിസ്താരം നടത്താനാണു കോടതി നേരത്തേ നിശ്ചയിച്ചത്. ഓരോ ദിവസവും പത്തുപേരെവച്ചു ഹാജരാക്കാനാണു കോടതിയുടെ നിർദ്ദേശം. വിസ്താരത്തിന്റെ ആദ്യദിവസമായ ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചു പത്തുപേർക

കൊച്ചി: മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി. ബി. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വിസ്താരം തുടങ്ങി. സുരേന്ദ്രൻ സമർപ്പിച്ച കള്ളവോട്ടു ചെയ്തവരുടെ പട്ടികയിൽ പറഞ്ഞിരിക്കുന്നവരുടെ വിസ്താരമാണ് ആരംഭിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് സുരേന്ദ്രനെ തോൽപ്പിച്ച് മുസ്ലിംലീഗിന്റെ പി.വി. അബ്ദുൾ റസാഖ് വിജയിച്ചത്. വ്യാപകമായി കള്ളവോട്ടു നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നു സുരേന്ദ്രൻ ഹർജിയിൽ ആരോപിക്കുന്നു. വിദേശത്തുള്ളവരും മരിച്ചുപോയവരും അടക്കം 259 പേർ കള്ളവോട്ടു ചെയ്തുവെന്ന കണക്കുകൾ സഹിതമാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
സുരേന്ദ്രൻ സമർപ്പിച്ച 259 പേരെ കോടതിയിലേക്കു വിളിപ്പിച്ചുവരുത്തിയാണ് വിസ്താരം നടത്താനാണു കോടതി നേരത്തേ നിശ്ചയിച്ചത്. ഓരോ ദിവസവും പത്തുപേരെവച്ചു ഹാജരാക്കാനാണു കോടതിയുടെ നിർദ്ദേശം.
വിസ്താരത്തിന്റെ ആദ്യദിവസമായ ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചു പത്തുപേർക്കു സമൻസ് അയച്ചിരുന്നു. എന്നാൽ അഞ്ചു പേർ മാത്രമാണ് സമൻസ് കൈപ്പറ്റിയത്. ഇതിൽ രണ്ടുപേർ മാത്രമാണു ഹാജരായതും.
ഇന്നു ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് അയച്ച പത്തു പേരിൽ അഞ്ചു പേർ പറഞ്ഞിരിക്കുന്ന അഡ്രസിലല്ല താമസിക്കുന്നതെന്നും അതിനാൽ സമൻസ് കൈമാറാൻ പറ്റിയില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകൻ കൃഷ്ണദാസ് കോടതിയെ അറിയിച്ചു.
ഇന്ന് വിസ്താരത്തിനു ഹാജരാകാതിരുന്ന മൂന്നു പേരിൽ ഒരാൾ ഗർഭിണിയും മറ്റൊരാൾ വിദേശത്തും(റിയാദ്) ആണ്. മറ്റൊരാളുടെ പിതാവിന്റെ കൈയിലാണു സമൻസ് കിട്ടിയത്. നാളെ എത്തേണ്ട പത്തുപേരിൽ അഞ്ചു പേർക്ക് സമൻസ് കൊടുക്കാൻ പറ്റിയിട്ടില്ല.
പലർക്കും സമൻസ് നേരിട്ടു കൊടുക്കാൻ പറ്റാത്ത സഹാചര്യമുണ്ടെന്ന് കെ. സുരേന്ദ്രന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊലീസ് സംരക്ഷത്തിൽ ആമീൻ സമൻസിൽ പറഞ്ഞിരിക്കുന്ന വ്യക്തിക്കു നേരിട്ടു തന്നെ കൈമാറണമെന്നു ജഡ്ജി നിർദ്ദേശിച്ചു.
259 പേർ കള്ളവോട്ടു ചെയ്തുവെന്നാണ് കെ. സുരേന്ദ്രന്റെ പരാതി. ഇതിൽ 197 പേർ വിദേശത്താണ്. വിദേശത്തുള്ളവരുടെ പാസ്‌പോർട്ടിന്റെ വിവരങ്ങൾ നല്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.
88 പേർ വോട്ടേഴ്‌സ് ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന അഡ്രസിലില്ല താമസിക്കുന്നത്. ഇവർക്ക് സമൻസ് കൊടുക്കുന്നതിൽ അവ്യക്തത നിലനിൽക്കുന്നു. ഇവർ എവിടെയാണു താമസിക്കുന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സുരേന്ദ്രന്റെ അഭിഭാഷൻ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
ജൂലൈ 4 വരെയാണ് വിസ്താരം തീരുമാനിച്ചിരിക്കുന്നത്. 30ാം തീയതിയാണ് സമൻസ് വിതരണം ചെയ്യാനുള്ള തീരുമാനം വന്നത്. മൂന്നു ദിവസം മുമ്പാണ് വിതരണം ചെയ്തു തുടങ്ങിയത്.

