കണ്ണൂർ: തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മാസ് ഡയലോഗ് പറയുന്നവരിൽ മുമ്പനാണ് സുരേഷ് ഗോപി. തൃശ്ശൂരിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ ഇത് കേരളം കേട്ടതാണ്. ഇപ്പോൾ ബിജെപിക്ക് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചരണം നയിക്കുമ്പോഴും സുരേഷ് ഗോപി മാസ് ഡയലോഗ് പറയുന്നതിൽ ഒട്ടും കുറയ്ക്കുന്നില്ല.

കേരളത്തിലുള്ളത് വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്ന് സുരേഷ് ഗോപി പറഞ്ഞു. സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സി പി എം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേന്ദ്രൻ പറഞ്ഞു.