- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജസ്റ്റ് റിമമ്പർ ദാറ്റ്! ഷൂട്ടിങ് ഡേറ്റ് ചർച്ചയാക്കി സുരേഷ് ഗോപി; നേമത്ത് കുമ്മനം തന്നെ; വട്ടിയൂർക്കാവിൽ വിവി രാജേഷും; മെട്രോമാന്റെ മനസ്സ് അറിയാൻ തിരുവനന്തപുരം ഒഴിച്ചിടും; നെയ്യാറ്റിൻകരയിൽ നടി രാധികയുടെ ഭർത്താവായ ഉദയ സമുദ്രാ മുതലാളി; കഴക്കൂട്ടത്ത് മുരളീധരൻ; 'ആക്ഷൻ ഹീറോ' ബിജെപി പട്ടികയിൽ പുറത്ത്
തിരുവനന്തപുരം: രാജ്യസഭാ എംപിയായ നടൻ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഷൂട്ടിങ് തിരക്കുകൾ പറഞ്ഞ് ബിജെപി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി കാര്യങ്ങൾ ധരിപ്പിച്ചു. ഈ സാഹചര്യത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ സുരേഷ് ഗോപിയുടെ പേരും ഉണ്ടാകില്ല. തിരുവനന്തപുരത്തെ പ്രമുഖ സ്ഥാനാർത്ഥികളിൽ ബിജെപി ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുമായി സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കിയ ശേഷം ബാക്കി സീറ്റുകളിലും അന്തിമ തീരുമാനം എടുക്കും.
നേമത്ത് കുമ്മനംരാജശേഖരനും കഴക്കൂട്ടത്ത് വി മുരളീധരനും സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്ത് തൽകാലം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല. മെട്രോ മാൻ ഇ ശ്രീധരൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെ സ്ഥാനാർത്ഥിയെ നിശ്ചിയിക്കാത്തത്. സീരയിൽ നടൻ കൃഷ്ണകുമാർ, മുതിർന്ന നേതാവ് പി അശോക് കുമാർ, പരിവാർ നേതാവ് എം ഗോപാൽ എന്നിവരേയും തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നുണ്ട്. വർക്കലയിലും മത്സരിക്കണമെന്ന ആഗ്രഹം ബിജെപിക്കുണ്ട്. നിലവിൽ ബിഡിജെസിന്റേതാണ് സീറ്റ്. ഇത് ഏറ്റെടുക്കാനുള്ള ശ്രമം ബിജെപി തുടരുകയാണ്.
കാട്ടക്കടയിൽ പികെ കൃഷ്ണദാസും മത്സരിക്കും. നെയ്യാറ്റിൻകരയിൽ വ്യവസായ പ്രമുഖനായ രാജശേഖരൻ നായർ സ്ഥാനാർത്ഥിയാകും. ഉദയ സമുദ്രാ ഗ്രൂപ്പിന്റെ ഉടമയാണ് രാജശേഖരൻ നായർ. പരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന രാജശേഖരൻ നായരുടെ ഭാര്യ മുൻകാല നടി രാധയാണ്. തെന്നിന്ത്യൻ സൂപ്പർ താരമായിരുന്ന അംബികയുടെ സഹോദരിയാണ് രാധ. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ചെങ്കൽ ആണ് രാജശേഖരൻ നായരുടെ സ്വദേശം. ഈ സാഹചര്യത്തിലാണ് നെയ്യാറ്റിൻകരയിൽ രാജശേഖരൻ നായർ മത്സരിക്കുന്നത്.
നെടുമങ്ങാട്, അരുവിക്കര തുടങ്ങിയ സ്ഥലത്തും പ്രധാന സ്ഥാനാർത്ഥികൾ നിൽക്കും. പാറശ്ശാലയിൽ കരമന ജയനാണ് കൂടുതൽ സാധ്യത. കോവളത്ത് മത്സരിക്കാൻ സംസ്ഥാന സെക്രട്ടറി എസ് സുരേഷിനും താൽപ്പര്യമുണ്ട്. എന്നാൽ ഈ സീറ്റും ബിഡിജെഎസ് മത്സരിച്ചതാണ്. അതുകൊണ്ട് തന്നെ ബിഡിജെഎസ് നിലപാട് നിർണ്ണായകമാകും. ആറ്റിങ്ങൾ സംവരണ മണ്ഡലമാണ്. ഇവിടേക്ക് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ സുധീറിനേയും പരിഗണിക്കുന്നു. ടിപി സെൻകുമാറും തിരുവനന്തപുരത്തെ മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധ്യതയുണ്ട്. നെടുമങ്ങാട്ട് സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാറിന്റെ പേരിനാണ് മുൻതുക്കം.
സുരേഷ് ഗോപി വട്ടിയൂർക്കാവിലെത്തിയാൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ മണ്ഡലം പിടിക്കാമെന്നാണ് ആർഎസ്എസ് നിഗമനം. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ ആർഎസ്എസ് നേരത്തെ അറിയിച്ചിരുന്നു. സുരേഷ് ഗോപി പിന്മാറിയതോടെയാണ് വിവി രാജേഷിന് വട്ടിയൂർക്കാവിൽ മത്സരിക്കാൻ അവസരം ഒരുങ്ങുന്നത്. അതേസമയം, കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം നിർദ്ദേശിച്ച് ആറു ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിനു കത്തു നൽകി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട്, പാലക്കാട് ജില്ലാ കമ്മിറ്റികളാണ് കെ.സുരേന്ദ്രൻ എത്തണമെന്നാവശ്യപ്പെട്ട് കത്തു നൽകിയത്. സംസ്ഥാന നേതൃത്വം നൽകിയ സാധ്യതാ പട്ടികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ സർവേയുടെ അടിസ്ഥാനത്തിലാകും അന്തിമ സ്ഥാനാർത്ഥി പട്ടികയെത്തുക.
നേമത്ത് ഒ.രാജഗോപാൽ ഇത്തവണ മത്സരിക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണെന്ന് രാജഗോപാൽ പാർട്ടിയെ അറിയിച്ചതായാണ് സൂചന. രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെ നേമത്ത് മത്സരിക്കുമെന്ന് ഉറപ്പാണ്. ശ്രീധരനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാക്കാനും ബിജെപി ആലോചിക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയും പാലാരിവട്ടം മേൽപ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തൽ.
2016 ൽ എം.സ്വരാജിലൂടെ സിപിഎം പിടിച്ചെടുത്ത മണ്ഡലമാണ് തൃപ്പൂണിത്തുറ. കേരളത്തിൽ 140 മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയാണ് ഇ.ശ്രീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ