- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംപിയെന്ന നിലയിൽ ഇന്നുവരെ കിട്ടിയ ശമ്പളം ഞാൻ പാവങ്ങൾക്കാണ് കൊടുത്തത്... മുരളീധരന് കിട്ടിയ ഒളിമ്പിക് ട്രോഫി നഷ്ടപ്പെടുത്താതിരിക്കട്ടെ; ആശുപത്രി കിടക്കയിൽ നിന്നും സുരേഷ് ഗോപിയുടെ ഡയലോഗ് ഇങ്ങനെ; ഇന്ന് ആശുപത്രി വിടുന്ന സുരേഷ് ഗോപി ആക്ഷൻ ഹീറോ സ്റ്റൈലിൽ തൃശ്ശൂരിലെത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ബിജെപി നേതാവ് സുരേഷ് ഗോപി എംപി. തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടിക്ക് മുന്നിൽ സമ്മതം അറിയിച്ചപ്പോൾ സുരേഷ് ഗോപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രി വിടുന്ന സുരേഷ് ഗോപി അധികം താമസിയാതെ പ്രചരണരംഗത്ത് സജീവമാകും. ഇന്നലെ ചാനൽ ചർച്ചയിൽ പങ്കെടുക്കവേ അ്‌ദ്ദേഹം തന്റെ പോരാട്ടത്തിലെ ഡയലോഗ് തന്നെ പൊട്ടിച്ചു കഴിഞ്ഞു.
പന്തളം സുധാകരനുമായി കോർത്തപ്പോഴാണ് സുരേഷ് ഗോപി എംപി ചാനൽ ചർച്ചയിൽ മാസ് ഡയലോഗ് പൊട്ടിച്ചത്. ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല ഞാൻ എംപി കസേരയിൽ ഇരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയവേയായിരുന്നു സുരേഷ് ഗോപി ടെലിഫോണിലൂടെ ചാനൽ ചർച്ചയിൽ പങ്കെടുത്തത്.
'മുരളീധരൻ രാജിവയ്ക്കണം എന്ന പക്ഷക്കാരനല്ല ഞാൻ. അദ്ദേഹം പൊരുതി നേടിയ ഒളിമ്പിക്ക് ട്രോഫി നഷ്ടപ്പെടാതിരിക്കട്ടെ എന്നേ ഞാൻ പറയൂ. പന്തളം സുധാകരനെ പോലുള്ള ഒരു നേതാവ് നോമിനേറ്റഡ് എംപി എങ്ങനെയാണ് വരുന്നതെന്ന് അറിയണം. അത്തരം വിവരം വളച്ചൊടിക്കാൻ ശ്രമിക്കരുത്. ഞാൻ സർക്കാരിന്റെ പണം ഉപയോഗിച്ചല്ല എംപിയെന്ന നിലയിൽ ഞാൻ ജീവിക്കുന്നത്. പന്തളം സുധാകരൻ വീട്ടിൽ വന്നാൽ ഞാൻ എന്റെ കണക്കുകൾ കാണിച്ച് തരാം. എംപി ശമ്പളം ഞാൻ ഉപയോഗിച്ചിട്ടില്ല'- സുരേഷ് ഗോപി പറഞ്ഞു.
താൻ ഇപ്പോൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും, ആരോഗ്യനില തൃപ്തികരമായതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പിന് ഇറങ്ങൂവെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം നൂറ് ശതമാനം ഉറപ്പിക്കാനായില്ലെന്നും ദേശിയ നേതൃത്വം ആവശ്യപ്പെട്ടാൽ ഉറപ്പായും ഇറങ്ങുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം സുരേഷ് ഗോപിയെ നേരിടാൻ തൃശ്ശൂരിലുള്ളത് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലാണ്. കോൺഗ്രസ് വിഷമത്തിലാകുമ്പോഴെല്ലാം കെ മുരളീധരൻ രംഗത്തുണ്ട്. ബിജെപിയുടെ രണ്ട് ശക്തരായ സ്ഥാനാർത്ഥികളെ നേരിടാൻ കരുണാകരന്റെ രണ്ട് മക്കളാണിറങ്ങുന്നത്. അതിൽ അഭിമാനിക്കുന്നുവെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. പത്മജ മത്സരിക്കുന്ന തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ്. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്താകട്ടെ കുമ്മനം രാജശേഖരനെയാണ് മുരളീധരൻ നേരിടുക.
മറുനാടന് മലയാളി ബ്യൂറോ