കൊച്ചി: കിറ്റെക്സ് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഞാൻ ശ്രീ പിണറായി വിജയൻ ആണെങ്കിൽ, അദ്ദേഹത്തിന്റെ മൈൻഡ് സെറ്റൊക്കെ വ്യത്യസ്തമായിരിക്കും, എനിക്കറിയത്തില്ല, ഞാൻ അതിനെ ചോദ്യം ചെയ്യുന്നുമില്ല. കിറ്റെക്സ് സാബു ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ ഫോണെടുത്ത് വിളിച്ച് ഉടനെ എന്റെ ഓഫീസിലേക്ക് വരാൻ പറയും. ഒരു ജഡ്ജാകാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിക്ക്.

കിറ്റെക്സ് സാബു എന്ത് പറഞ്ഞു, അതെല്ലാം ഡാറ്റയായി എടുക്കുക. ഇതിൽ പറയുന്നവരുടെ പേരുകളും വകുപ്പുകളുമെടുത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇതുപോലെ സംസാരിച്ച്, എവിടെയാണ് അപകടം പറ്റിയത്? എന്തൊക്കെയാണ് സാബു തിരുത്തേണ്ടത്? എന്തൊക്കെയാണ് ഉദ്യോഗസ്ഥർ തിരുത്തേണ്ടത് എന്ന് ശാസനയുടെ രൂപത്തിലല്ല ശിക്ഷയുടെ രൂപത്തിൽ പറഞ്ഞ് മനസിലാക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.