- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി അധ്യക്ഷനാകാൻ ഇല്ല; മുകുന്ദനെ കണ്ടത് രാഷ്ട്രീയം ചർച്ച ചെയ്യാനല്ല; കേര വൃഷത്തിന്റെ പ്രതാപം വീണ്ടെടുക്കും; ഡ്രോൺ ഉപയോഗിച്ച് തേങ്ങ പറിക്കാനാകും; വേണ്ടത് അത്തരത്തിലെ വികസനമെന്ന് സുരേഷ് ഗോപി
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് ആകാനില്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എംപി.കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മുതിർന്ന നേതാവ് പി.പി മുകുന്ദനുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ല. അദ്ദേഹത്തിന്റെ കണിച്ചാറിലുള്ളവീട്ടിൽ മുൻപും പല തവണ പോയിട്ടുണ്ട്. സംസ്ഥാനത്ത് തിയറ്റർ തുറക്കാനുള്ള തീരുമാനം സർക്കാർ തന്നെയാണ് എടുക്കേണ്ടത് അത് അവരെടുക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
നമ്മുടെ നാട്ടിൽകേര വൃക്ഷത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം. ഓരോരുത്തരുംകൂടുതൽ തെങ്ങിൻ തൈകൾ നടണം. ഡ്രോൺ ഉപയോഗിച്ച് തേങ്ങ പറിക്കാനാവും അത്തരം വികസനമാണ് വേണ്ടതെന്നും സുരേഷ് ഗോപി എം .പി വ്യക്തമാക്കി.
Next Story