- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഞാൻ കോടീശ്വരനിൽ അവതാരകനായത്; ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ഷോ നിർത്തണമെന്ന് ആവശ്യപ്പെട്ടു; എന്നാൽ ഒഴിവാക്കാൻ ഞാൻ തയ്യാറായില്ല; അതോടെ സിനിമ ചെയ്യാൻ നിയന്ത്രണമേർപ്പെടുത്തി; അങ്ങനെ സിനിമ വേണ്ടെന്ന് വച്ചാണ് ചാനൽ ഷോയിൽ സജീവമായത്; സിനിമയിൽ നിന്ന് അപ്രത്യക്ഷനായതിനെക്കുറിച്ച് സുരേഷ് ഗോപി മനസ്സ് തുറക്കുന്നു...
തിരുവനന്തപുരം: രണ്ടാം വരവിൽ കൈവിട്ട് പോയ സൂപ്പർസ്റ്റാർ പട്ടം തിരിച്ച് പിടിച്ചാണ് സുരേഷ് ഗോപി സിനിമയിൽ സജീവമായത്. തുടർന്ന് ആക്ഷനും കോമഡിയും എല്ലാം ചെയ്ത് സിനിമയിൽ താരചക്രവർത്തിയായി നിൽക്കുന്നതിനിടക്കാണ് സുരേഷ് ഗോപി പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷനാവുന്നത്. എം. മോഹന്റെ മൈഗോഡിന് ശേഷം മുഴുനീള വേഷത്തിൽ സുരേഷ് ഗോപി സിനിമയിൽ കണ്ടിട്ടില്ല. 2015 ൽ താൻ സിനിമ വിടാനുണ്ടായ അനുഭവം സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്. സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഞാൻ കോടീശ്വരനിൽ അവതാരകനായത്. എന്നാൽ അത് ഹിറ്റായതോടെ ചില സിനിമാ പ്രവർത്തകർക്ക് ഇഷ്ടമായില്ല. ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ഞാൻ കോടീശ്വരൻ നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങളുമായി നന്നായി സംവേദിക്കാൻ കഴിയുന്ന കോടീശ്വരൻ ഒഴിവാക്കാൻ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാൻ നിയന്ത്രണമേർപ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ചാണ് കോടീശ്വരനിൽ സജീവമായത്. മനുഷ്യരുമായി വളരെയേറെ സംവദിക്കാൻ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളു
തിരുവനന്തപുരം: രണ്ടാം വരവിൽ കൈവിട്ട് പോയ സൂപ്പർസ്റ്റാർ പട്ടം തിരിച്ച് പിടിച്ചാണ് സുരേഷ് ഗോപി സിനിമയിൽ സജീവമായത്. തുടർന്ന് ആക്ഷനും കോമഡിയും എല്ലാം ചെയ്ത് സിനിമയിൽ താരചക്രവർത്തിയായി നിൽക്കുന്നതിനിടക്കാണ് സുരേഷ് ഗോപി പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷനാവുന്നത്.
എം. മോഹന്റെ മൈഗോഡിന് ശേഷം മുഴുനീള വേഷത്തിൽ സുരേഷ് ഗോപി സിനിമയിൽ കണ്ടിട്ടില്ല. 2015 ൽ താൻ സിനിമ വിടാനുണ്ടായ അനുഭവം സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്. സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഞാൻ കോടീശ്വരനിൽ അവതാരകനായത്. എന്നാൽ അത് ഹിറ്റായതോടെ ചില സിനിമാ പ്രവർത്തകർക്ക് ഇഷ്ടമായില്ല. ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ഞാൻ കോടീശ്വരൻ നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജനങ്ങളുമായി നന്നായി സംവേദിക്കാൻ കഴിയുന്ന കോടീശ്വരൻ ഒഴിവാക്കാൻ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാൻ നിയന്ത്രണമേർപ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ചാണ് കോടീശ്വരനിൽ സജീവമായത്.
മനുഷ്യരുമായി വളരെയേറെ സംവദിക്കാൻ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോൾ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകൾ നഷ്ടപ്പെട്ടതിൽ വേദനയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ് സുരേഷ് ഗോപി തമാശ രൂപത്തിൽ തന്നെപ്പറ്റി പറഞ്ഞത്.
സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു.
തന്റെ ആദ്യത്തെ പെൺകുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണ്. ആ കുഞ്ഞ് അപകടത്തിൽ പെട്ട് അവസാനം മരണമടഞ്ഞതും തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ വച്ചാണെന്നും സുരേഷ് ഗോപി പറഞ്ഞു.
മെഡിക്കൽ കോളേജിലും എസ്.എ.ടി. ആശുപത്രിയിലുമായി നിരവധി ആവശ്യങ്ങൾക്കായി താൻ എത്തിയിട്ടുണ്ട്. പല സുഹൃത്തുക്കളുടേയും ഭാര്യമാർ പ്രസവിച്ചത് എസ്.എ.ടി.യിലാണ്. അവരുടെ കുഞ്ഞുങ്ങളെക്കാണാൻ പലതവണ വന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എംപി ഫണ്ടിൽ നിന്നും വാങ്ങിച്ച രക്ത പരിശോധന മെഷീൻ തന്റെ കൈയിൽ നിന്നും പണമെടുത്തല്ല വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് സഹായകരമാകുന്നതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ സുരേഷ് ഗോപി എംപി.യുടെ 201617ലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ രക്തപരിശോധന ഉപകരണമായ ഫുള്ളി ഓട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ സമർപ്പണവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കവേയാണ് സുരേഷ് ഗോപി തന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ചതിനെപ്പറ്റി മനസ്സ് തുറന്നത്.